ശബരിമല: ശബരിമലയില്‍ തീര്‍ത്ഥാടക തിരക്ക് വര്‍ദ്ധിക്കുമ്പോള്‍ പ്രായമായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ശൗചാലയങ്ങള്‍ അടച്ചിട്ട നിലയില്‍.
മാളികപ്പുറം ക്ഷേത്രത്തിന് സമീപമുള്ള നടപ്പന്തല്‍, മാളികപ്പുറം ക്ഷേത്രത്തിന് താഴെ ഭാഗത്ത് നിര്‍മിച്ച ശൗചാലയം, ഉരല്‍കുഴിയിലേക്ക് പോകുന്ന ഭാഗത്തുള്ള ശൗചാലയങ്ങളില്‍
സ്ത്രീകള്‍ക്കായി നിര്‍മിച്ചവയാണ് താഴിട്ട് പൂട്ടിയ നിലയിലുള്ളത്. ഇതിനോടൊപ്പമുള്ള പുരുഷന്മാരുടെ ശൗചാലയം തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. തീര്‍ത്ഥാടകര്‍ക്കായി പുതിയതായി പണി കഴിപ്പിച്ച ശൗചാലയങ്ങളാണ് പൂട്ടിയിട്ടിരിക്കുന്നത്.
ആവശ്യത്തിന് ശൗചാലയങ്ങള്‍ ഇല്ലാതെ വന്നതോടെ തീര്‍ത്ഥാടകര്‍ വലയുകയാണ്. ദിവസേന ആയിരക്കണക്കിന് മാളികപ്പുറങ്ങളാണ് ശബരീശ ദര്‍ശനത്തിനായി എത്തുന്ന
ത്. വൈകുന്നേരം സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ വിരിവെച്ച് അടുത്ത ദിവസം നിര്‍മാല്യവും തൊഴുത് നെയ്യഭിഷേകവും കഴിഞ്ഞാണ് മലയിറങ്ങുന്നത്.
ഇത്തരത്തില്‍ വിരിവെച്ച് വിശ്രമിക്കുന്ന തീര്‍ത്ഥാടകരുടെ ഏക ആശ്രയമാണ് പൊതു ശൗചാലയങ്ങള്‍. സ്ത്രീകള്‍ക്കായി നിര്‍മിച്ച ഭാഗംമാത്രമാണ് നിലവില്‍ താഴിട്ട് പൂട്ടിയിരിക്കുന്നത്. മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ പുരുഷന്മാര്ക്കുള്ള ശൗചാലയങ്ങളേയാണ് ശബരിമലയില്‍ എത്തുന്ന മാളികപ്പുറങ്ങള്‍ ആശ്രയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: