ശബരിമല: സന്നിധാനത്തെ ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണുന്നതിന് കുന്നാര്‍ ഡാമില്‍ നിന്നും സന്നിധാനത്തേക്ക് വെള്ളം എത്തിക്കുന്നതിന് ഒരു പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പദ്ധതി നടപ്പായില്ല. ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെട്ട പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കാന്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തുകയും ചെയ്തു. പദ്ധതി തയ്യാറായതോടെ ടെണ്ടര്‍ നടപടിയിലേക്ക് കടന്നു.
മൂന്ന് തവണ ടെണ്ടര്‍ നടത്തിയെങ്കിലും ആരും ടെണ്ടര്‍ എടുത്തില്ലെന്ന് ദേവസ്വം അധികൃതര്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് പദ്ധതി നടപ്പിലാക്കാന്‍ വാട്ടര്‍ അതോറ്റിയെ ചുമതലപ്പെടുത്താന്‍ ആലോചനയുണ്ട്. സന്നിധാനത്ത് നിന്ന് എട്ട് കിലോമീറ്റര്‍ അകലെ കൊടുംവനത്തിലാണ് ഡാം സ്ഥിതി ചെയ്യുന്നത്.
50 ലക്ഷം ലിറ്ററിലധികം വെള്ളം സംഭരിക്കാനുള്ള ശേഷിയാണ് ഇതിനുള്ളത്. 1951 ലാണ്
കുന്നാര്‍ അണക്കെട്ട് നിര്‍മ്മിച്ചത്. ഇപ്പോള്‍ കുന്നാറിലെ വെള്ളമാണ് സന്നിധാനത്തെ പ്രധാന
ജല സ്രോതസ്. വേനല്‍ കടുക്കുന്നതോടെ മറ്റ് രണ്ട് ജല സ്രോതസുകളുകളായ ചെക്ക് ഡാമിലേയും കുമ്പളാംതോട്ടിലേയും ജല ലഭ്യത ഇല്ലാതെയാകും.കുന്നാര്‍ അണക്കെട്ടില്‍ നി
ന്ന് കാസ്റ്റ് അയണ്‍ പൈപ്പിലൂടെയാണ് സന്നിധാനത്ത് വെള്ളം എത്തിക്കുന്നത്.
സന്നിധാനത്തേക്കാള്‍1500 മീറ്റര്‍ ഉയരത്തിലുള്ള അണക്കെട്ടില്‍ നിന്നും യാന്ത്രിക ഊര്‍ജത്തിന്റെ സഹായമില്ലാതെ ഗ്രാവിറ്റി ഫ്‌ളോയിലൂടെയാണ് പാണ്ടിത്താവളത്ത് സ്ഥാപിച്ചി
രിക്കുന്ന ടാങ്കുകളില്‍ വെള്ളം എത്തുന്നത്.











