Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചരിത്രപരമായ സമാധാന കരാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2023, 05:00 am IST
in Editorial

മണിപ്പൂരില്‍ പതിറ്റാണ്ടുകളായി സായുധസമരത്തിന്റെ പാതയിലായിരുന്ന യുഎന്‍എല്‍എഫ് എന്ന യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടും കേന്ദ്രസര്‍ക്കാരുമായി എത്തിച്ചേര്‍ന്നിരിക്കുന്ന സമാധാന ഉടമ്പടി ചരിത്രപരമാണ്. അക്രമത്തിന്റെ പാതയില്‍നിന്ന് ദേശീയ മുഖ്യധാരയില്‍ എത്തിച്ചേരാനുള്ള ഈ സംഘടനയുടെ തീരുമാനം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചരിത്രത്തില്‍ ഒരു വഴിത്തിരിവ് സൃഷ്ടിക്കും. സ്വാതന്ത്ര്യാനന്തരം അവഗണിക്കപ്പെട്ടു കിടന്നിരുന്ന ഈ സംസ്ഥാനങ്ങളെ വികസനത്തിലേക്ക് നയിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ക്ക് ഈ സമാധാന ഉടമ്പടി കൂടുതല്‍ കരുത്തു പകരും. സംവരണത്തിന്റെ പേരില്‍ മണിപ്പൂരില്‍ കുറച്ചുനാള്‍ മുന്‍പ് നടന്ന കലാപത്തിനുശേഷം താഴ്‌വരയിലെ ഒരു നിരോധിത സംഘടനയുമായി സമാധാന ചര്‍ച്ചകളിലൂടെ ഇങ്ങനെയൊരു കരാറില്‍ എത്തിച്ചേരാന്‍ കഴിഞ്ഞത് കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വലിയ നേട്ടമാണ്. മണിപ്പൂര്‍ കലാപം ആളിക്കത്തിക്കാന്‍ ശ്രമിക്കുകയും, അതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്ത മാധ്യമങ്ങള്‍ക്ക് ഈ സമാധാന കരാര്‍ വലിയ വാര്‍ത്തയല്ലാതായത് സ്വാഭാവികം. ദേശീയ ഐക്യം ശക്തിപ്പെട്ട് രാജ്യം പുരോഗതിയിലേക്ക് മുന്നേറുന്നത് ഇഷ്ടപ്പെടാത്തവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ വാര്‍ത്തയാവണമെന്നില്ല. മണിപ്പൂരില്‍ കലാപം ആളിക്കത്തിക്കുന്നതിലും, അത് മറ്റ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുന്നതിലായിരുന്നു ഇവര്‍ക്ക് താല്‍പര്യം. അങ്ങനെ വന്നാലാണല്ലോ ഭാരതത്തില്‍ വംശഹത്യ നടക്കുന്നു എന്ന വൈദേശിക പ്രചാരണം കൊഴുക്കുകയുള്ളൂ.

മണിപ്പൂരിലെ ഏറ്റവും വലിയ സായുധസംഘമായ യുഎന്‍എല്‍എഫ് അക്രമം വെടിഞ്ഞ് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാന്‍ സമ്മതിച്ചിരിക്കുകയാണെന്നും, ജനാധിപത്യ പ്രക്രിയയിലേക്ക് അവരെ സ്വാഗതം ചെയ്യുകയാണെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രതികരണം രാജ്യത്തെ മുഴുവന്‍ ജനതയും പിന്തുണയ്‌ക്കുമെന്ന് ഉറപ്പാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്ന യുഎപിഎ നിയമത്തിനു കീഴില്‍ എട്ട് തീവ്രവാദ സംഘടനകളുടെ നിരോധനം ഇക്കഴിഞ്ഞ പതിമൂന്നിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീട്ടിയിരുന്നു. ഇതില്‍ യുഎന്‍എല്‍എഫും ഉണ്ടായിരുന്നു. ഇതു നടന്ന് രണ്ടാഴ്ചയ്‌ക്കുള്ളില്‍ ഈ സംഘടനയുമായി സമാധാന കരാറുണ്ടാക്കാന്‍ കഴിഞ്ഞതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഹിച്ച പങ്ക് പ്രശംസാര്‍ഹമാണ്. ഇതിനിടെ മെയ്‌തേയ് തീവ്രവാദ സംഘടനകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ മതിയായ കാരണങ്ങളുണ്ടോ, നിയന്ത്രണങ്ങള്‍ തുടരേണ്ടതുണ്ടോ എന്നു തീരുമാനിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു ട്രൈബ്യൂണലിന് രൂപം നല്‍കിയിരിക്കുകയാണ്. ഗുവാഹത്തി ഹൈക്കോടതിയിലെ ജസ്റ്റിസ് സഞ്ജയകുമാര്‍ മേധിയുടെ നേതൃത്വത്തിലാണ് ഇക്കാര്യം പരിശോധിക്കുക. ഏതെങ്കിലും ജനവിഭാഗങ്ങളെ അടിച്ചമര്‍ത്തലല്ല, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തി വികസനവും പുരോഗതിയും സാധ്യമാക്കുക എന്നതാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. ഛിദ്രശക്തികള്‍ സജീവമായ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഈ നയം നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. വൈദേശിക ശക്തികളുടെ പിന്തുണയോടെ ഇത് അട്ടിമറിക്കാനാവുമോയെന്നാണ് ചിലര്‍ നോക്കുന്നത്.

മണിപ്പൂര്‍ ഒരു ചെറിയ സംസ്ഥാനമാണ്. എന്നാല്‍ ഈ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളുടെ എണ്ണം സമാധാനകാംക്ഷികളെ അമ്പരിപ്പിക്കുകതന്നെ ചെയ്യും. രാഷ്‌ട്രീയപാര്‍ട്ടിയായ റെവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ടിന്റെ സായുധവിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി, യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ സായുധവിഭാഗമായ മണിപ്പൂര്‍ പീപ്പിള്‍സ് ആര്‍മി, പീപ്പിള്‍സ് റവല്യൂഷണറി പാര്‍ട്ടിയായ കംഗ്ലിപാക്കിന്റെ റെഡ് ആര്‍മി, കംഗ്ലിപാക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മറ്റൊരു റെഡ് ആര്‍മി, അലയന്‍സ് ഓഫ് സോഷ്യലിസ്റ്റ് യൂണിറ്റി കംഗ്ലി പാക് എന്നതിന്റെ മുന്നണി സംഘടനകള്‍ എന്നിവയൊക്കെ തീവ്രവാദ സംഘങ്ങളില്‍പ്പെടുന്നു. ഈ സംഘടനകളില്‍ പലതിനും ചൈനയില്‍നിന്നും, മണിപ്പൂരിന്റെ അതിര്‍ത്തി പങ്കിടുന്ന മ്യാന്‍മറില്‍നിന്നുമൊക്കെ സാമ്പത്തികമായും ആയുധങ്ങളായും നിര്‍ലോപമായ സഹായങ്ങള്‍ ലഭിക്കുന്നു. മണിപ്പൂര്‍ കലാപകലുഷിതമായി തുടരുന്നതിന്റെ പശ്ചാത്തലമിതാണ്. ഒരു നിലയ്‌ക്കും സമാധാനം പുലരാന്‍ പാടില്ലെന്ന് വിചാരിക്കുന്നവരുടെ അഞ്ചാംപത്തികളായും കൈക്കോടാലികളായും പ്രവര്‍ത്തിക്കുന്നവരെ അടിച്ചമര്‍ത്തുകതന്നെ വേണം. അപ്പോഴും സംഭാഷണത്തിന്റെയും അനുരഞ്ജനത്തിന്റെയും മാര്‍ഗം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കുന്നില്ല എന്നതിന്റെ തെളിവാണ് യുഎന്‍എല്‍എഫുമായി എത്തിച്ചേര്‍ന്ന കരാര്‍. കൂടുതല്‍ സംഘടനകള്‍ സംഘര്‍ഷം വെടിഞ്ഞ് സമാധാനത്തിന്റെ മാര്‍ഗം അവലംബിക്കുമെന്ന് പ്രതീക്ഷിക്കാം.

Tags: Central GovernmentmanipurUnited National Liberation Front (UNLF)peace agreement
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

Article

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

Article

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

India

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.