കൊച്ചി: ജനാധിപത്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാമെങ്കിലും രാഷ്ട്ര താത്പര്യമുള്ള സുപ്രധാന വിഷയങ്ങളില്‍ പൊതു ധാരണ ആവശ്യമാണെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. കൊച്ചിയില്‍ ഇന്ത്യന്‍ മൈനോറിറ്റി ഫൗണ്ടേഷന് സംഘടിപ്പിച്ച ‘ന്യൂനപക്ഷ സമുദായങ്ങളുടെ ശാക്തീകരണവും ന്യൂനപക്ഷ സ്ഥാപനങ്ങളുടെ സംഭാവനയും’ എന്ന വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കക്ഷി രാഷ്ട്രീയത്തിനതീതമായ, രാഷ്ട്ര പുരോഗതി ലക്ഷ്യം വച്ചാണ് സദ്ഭാവന ചര്‍ച്ചകള്‍ നടത്തുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ഭാരതം വലിയ പുരോഗതി നേടിയെന്നും അദ്ദേഹം പറഞ്ഞു. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ കയറുമ്പോള്‍ വലിയ തകര്‍ച്ചയിലായിരുന്നു നമ്മുടെ സാമ്പത്തിക മേഖല. എന്നാല്‍ ഇന്ന് ലോകത്തെ മുന്‍നിര സാമ്പത്തിക ശക്തിയായി ഭാരതം മാറി.
തീവ്രവാദ സംഘടനയെക്കുറിച്ച് ഞാന്‍ പറഞ്ഞപ്പോള്‍ കേരളത്തിലെ ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവ് വര്‍ഗീയ വാദി എന്നാണ് എന്നെ വിളിച്ചത്. ഒരു സൈനിക ഉദ്യോഗസ്ഥന്റെ മകനായ എന്നെ വര്‍ഗീയ വാദി എന്ന് മുദ്ര കുത്തുന്നതു ഒസാമ ബിന്‍ ലാദനെ മനുഷ്യ സ്നേഹി എന്നു വിളിക്കുന്ന പോലെയാണ്.’- അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഇന്ത്യന്‍ മൈനോരിറ്റി ഫെഡറേഷന് കണ്‍വീനര്‍ സത്നം സിങ് സദു, ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, കേണല്‍ എസ്. ഡിന്നി, ബിഷപ് ഡോ.മോര് അത്തനാസിയൂസ് എലിയാസ്, യുവമോര്‍ച്ച മുന്‍ ദേശീയ സെക്രട്ടറി അനൂപ് ആന്റണി, ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, കെ.എം. ചെറിയാന് ഇന്‍സ്റ്റിറ്റിയൂട്ട് എംഡി ഫാ. അലക്സാണ്ടര്‍ കൂടാരത്തില്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: