തിരുവനന്തപുരം: ആയുര്‍വേദം എന്നതു രോഗ ചികിത്സയ്‌ക്കും അപ്പുറമാണെന്നും അത് സൗഖ്യത്തിനും ക്ഷേമത്തിനുമുള്ള സമഗ്രമായ സമീപനം ഉള്‍ക്കൊള്ളുന്നതാണെന്നും ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍.ആയുര്‍വേദത്തിന്റെ വളര്‍ച്ചയും ആഗോള അംഗീകാരവും പ്രോത്സാഹിപ്പിക്കുന്നതില്‍ ഭാരത സര്‍ക്കാര്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ആയുഷ് മന്ത്രാലയം സ്ഥാപിക്കല്‍, ദേശീയ ആയുര്‍വേദ ദിനാചരണം, ദേശീയ വിദ്യാഭ്യാസ നയത്തില്‍ ആയുര്‍വേദത്തെ സംയോജിപ്പിച്ചത് എന്നിവ ആയുര്‍വേദത്തിന്റെ പുരോഗതിക്കുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.
അഞ്ചാമത് ആയുര്‍വേദ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്‌ട്രപതി.ആരോഗ്യമാണു സമ്പത്തെന്ന സത്യം ആയുര്‍വേദത്തിലും നമ്മുടെ പുരാതന ചികിത്സാ സമ്പ്രദായത്തിലും പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള വിദഗ്ധര്‍, പരിശീലകര്‍, ഗവേഷകര്‍, നയആസൂത്രകര്‍ എന്നിവര്‍ ഒത്തുചേരുന്നത് പ്രശംസനീയമാണ്.ആയുര്‍വേദ തത്വചിന്തയായ എല്ലാവരും സന്തുഷ്ടരായിരിക്കട്ടെ, ഏവരും രോഗങ്ങളില്‍ നിന്നു മുക്തരായിരിക്കട്ടെ’ എന്നത് നമ്മുടെ ധര്‍മചിന്തയില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.
സഹസ്രാബ്ദങ്ങളായി തുടരുന്ന അറിവിന്റെയും പ്രയോഗത്തിന്റെയും പാരമ്പര്യമുള്ള ആയുര്‍വേദത്തില്‍ ഭാരതം ആഗോളതലത്തില്‍ മുന്‍നിരയില്‍ നിലകൊള്ളുന്നു. അഥര്‍വവേദം, ചരകസംഹിത, സുശ്രുതസംഹിത തുടങ്ങിയ പുരാതനഗ്രന്ഥങ്ങളില്‍ മനുഷ്യശരീരത്തെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും ആയുര്‍വേദ ചികിത്സാതത്വങ്ങളെക്കുറിച്ചും ആഴത്തിലുള്ള ധാരണ നല്‍കുന്നുണ്ടെന്ന് ഉപരാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.
‘
പ്രതികരിക്കാൻ ഇവിടെ എഴുതുക: