പ്രാണികളില്‍ വെച്ച് മനുഷ്യന് ഏറ്റവും ശ്രേഷ്ഠമാണെന്നു കരുതപ്പെട്ടിരിക്കുന്നു. ഈശ്വരന് നമ്മെ സര്‍വ്വാധികം ശ്രേഷ്ഠമായ ജീവിതത്തിലേക്കു കാലൂന്നിച്ച സുദിനമാണ് ജന്മദിനം.
ശ്രേഷ്ഠമായ ജീവിതം നല്കിയതോടൊപ്പം ഈശ്വരന് നമ്മില്‍ നിന്നും അതിനു അനുയോജ്യമായ പ്രവൃത്തിയും പ്രതീക്ഷിക്കുന്നുണ്ട്. നമ്മള് ഈശ്വരനെ നിരാശപ്പെടുത്താതെ നമ്മുടെ ഉളളിലെ ശ്രേഷ്ഠമായ മാനവോചിത സംസ്കാരങ്ങളെ ക്രമേണ വളര്‍ത്തുവാന്‍ പ്രതിജ്ഞ എടുക്കണം. ഇതിനു വേണ്ടി ഇഷ്ടമിത്രങ്ങളുടെയും സ്വജനങ്ങളുടെയും ശുഭാശംസകളും ലഭിക്കേണ്ടതാവശ്യമാണ്.
വിവാഹദിനോത്സവം
ജനനത്തോടെ ജീവിതം ആരംഭിക്കുന്നു. അതുപോലെ കുടുംബജീവിതം വിവാഹത്തോടെ ആരംഭിക്കുന്നു. ശ്രേഷ്ഠമായ കുടുംബവും അതിലൂടെ ശ്രേഷ്ഠമായ സമൂഹവും നിര്‍മ്മിക്കുവാനുളള ശുഭപ്രയത്നം വിവാഹ സംസ്ക്കാരത്തോടെ ആരംഭിക്കുന്നു. രണ്ടു ശരീരങ്ങള്‍ ചേര്‍ന്നു ഒരു പ്രാണന് ആകുന്ന സാധന ഈ ദിവസം മുതല്‍ ആരംഭിക്കുന്നു. അതിനാല്‍ വിവാഹദിനോത്സവവും ഒരു ശ്രേഷ്ഠമായ വിശേഷമായി പരിഗണിച്ച് ആഘോഷിക്കുക.
ഭാരതം വീണ്ടും ഒരു മഹത്തായ രാഷ്ട്രമാകണം. വിശ്വഗുരു എന്ന സ്ഥാനം നേടണം. അതിനു വേണ്ടി വലിയ സംഖ്യയില്‍, ആവശ്യമായ ശ്രേഷ്ഠ വ്യക്തിത്വമുളളവരെ വാര്‍ത്തെടുക്കാന്‍ ഈ സംസ്കാര പ്രക്രിയ വളരെ ഉപകരിക്കുന്നതാണ്. ചിന്താശീലരും ഭാവനാശീലരുമായ ഓരോരുത്തരും ഇതുമായി ബന്ധപ്പെടണം. ഇതിനുളള ഏര്‍പ്പാട് ശാന്തികുഞ്ജ് (ഹരിദ്വാര്‍), ഗായത്രി തപോഭൂമി (മഥുര) എന്നീ കേന്ദ്രങ്ങള്‍ സഹിതം സകല ഗായത്രി ശക്തിപീഠങ്ങളിലും, ഗായത്രി ചേതനാ കേന്ദ്രങ്ങളിലും, പ്രജ്ഞാപീഠങ്ങളിലും, പ്രജ്ഞാ കേന്ദ്രങ്ങളിലും ചെയ്തിട്ടുണ്ട്. വിജ്ഞാനികളും ശ്രദ്ധാലുക്കളുമായ ആളുകള്‍ ഇതിന്റെ പ്രയോജനം കൈവരിക്കുകയും ഇത് കൂടുതല്‍ ആളുകള്‍ക്ക് എത്തിച്ചു കൊടുക്കാന്‍ ഉത്സാഹിക്കുകയും ചെയ്യണം.
സദ്ഗുണം സ്വീകരിക്കുക; ദുര്‍ഗുണം വെടിയുക
വ്രതധാരണം
ജന്മദിനാഘോഷത്തിന്റെ അടുത്ത പടി വ്രതധാരണമാണ്. നിഷ്ഠയാല്‍ ബന്ധിക്കപ്പെട്ട വ്യക്തിക്കുമാത്രമേ ഉന്നതലക്ഷ്യത്തിലേയ്ക്കു ബഹുദൂരം മുന്നേറാന്‍ കഴിയൂ. മനുഷ്യര്‍ ശുഭസന്ദര്ഭങ്ങളില് ഭാവനാനിര്‍ഭരമായ അന്തരീക്ഷത്തില്‍, ദേവന്മാരുടെ സാന്നിദ്ധ്യത്തില്‍, അഗ്നിയുടെ സാക്ഷിത്വത്തില്‍ സല്ക്കര്മ്മനിഷ്ഠ സങ്കല്പിക്കുകയും അതു പാലിക്കാനുള്ള ദൃഢത സംഭരിക്കുകയും ചെയ്യണം.
ശിക്ഷണവും പ്രേരണയും:
ദുശ്ശീലങ്ങളുടെ ത്യാഗം സല്ക്കര്മ്മനിഷ്ഠയുടെ ആരംഭപടിയാണ്. മാംസാഹാരം, പുകയില, കറുപ്പ്, കഞ്ചാവ്, കള്ള്, ചാരായം മുതലായവയുടെ സേവനം, വ്യഭിചാരം, മോഷണം, വിശ്വാസവഞ്ചന, ചൂതുകളി, അലസത, അശുദ്ധി, ക്രോധം, സ്വാദിനോടുള്ള ആസക്തി, വിഷയാസക്തി, പൊങ്ങച്ചം, ദുര്‍വചനം, അസൂയ, വെറുപ്പ് മുതലായ ദൂഷ്യങ്ങള്‍ എന്നിവയില്‍ ഏതൊക്കെയാണോ നമ്മിലുള്ളത് അവയെ ഉപേക്ഷിക്കണം. മതത്തിന്റെ പേരില്‍ അത്യന്തം നിന്ദ്യമായ എത്രയോ ദുരാചാരങ്ങള്‍ പ്രാബല്യത്തിലുണ്ട്. ചില വംശത്തില്‍ ജനിച്ചതുകൊണ്ട് നീചനായി കരുതുക; സ്ത്രീകള്‍ക്ക് പുരുഷന്മാരോടൊപ്പം അവകാശം നിഷേധിക്കുക; വിവാഹങ്ങളില്‍ നിര്‍ബാധം പാഴ്ച്ചെലവു ചെയ്യുക; സ്ത്രീധനം, മൃത്യുഭോജനം, ദേവീദേവന്മാരുടെ പേരില്‍ നടത്തുന്ന മൃഗബലി, കൂടപ്രയോഗം, അന്ധവിശ്വാസം, ചീത്തപറച്ചില് ചേര്‍ച്ചയില്ലാത്ത വിവാഹം, അദ്ധ്വാനത്തോടു വൈമുഖ്യം കാട്ടുക മുതലായ അനേകം ദുരാചാരങ്ങള്‍ സമൂഹത്തില്‍ പ്രാബല്യത്തിലുണ്ട്. ഈ ധാരണകള്‍ക്ക് എതിരേ പൊരുതേണ്ടത് ആവശ്യമാണ്. നാം തന്നെ സ്വയം ഇവയെ ഉപേക്ഷിക്കണം. ഇത്തരം അനേകം ദോഷങ്ങള്‍ ഉണ്ടായിരിക്കാം. ഇവയില്‍ ഏതൊക്കെ നമ്മിലുണ്ടോ, അവയെ പ്രതിജ്ഞാപൂര്‍വ്വം ഉപേക്ഷിക്കുന്നതിനു ജന്മദിനാഘോഷത്തിന്റെ അവസരം ഉത്തമമാണ്.
നമ്മില്‍ ഇത്തരം ദോഷങ്ങളൊന്നുമില്ലെങ്കില്‍, അഥവാ അവയെ നേരത്തേ ഉപേക്ഷിച്ചുവെങ്കില്‍, സല്പ്രവണത വര്‍ദ്ധിപ്പിക്കാനുള്ള സങ്കല്പം ഈ അവസരത്തില്‍ ചെയ്യുക. രാത്രിയില്‍ നേരത്തേ ഉറങ്ങുക; വെളുപ്പിന് വേഗം ഉണരുക, വ്യായാമം ചെയ്യുക; ഗുരുജനങ്ങളുടെ പാദം തൊട്ട് വന്ദിക്കുക; ലളിതമായ ജീവിതരീതി, മിതവ്യയത്വം, പ്രസന്നതയോടെ കഴിയുന്ന ശീലം, മധുരഭാഷണം, സമയം ചിട്ടപ്പെടുത്തിയുള്ള പ്രവര്‍ത്തനം, നിരാലസ്യം, കുടംബകാര്യങ്ങള്ക്ക് സമയം നീക്കിവയ്ക്കുക,പൊതുജനസേവനത്തിനുവേണ്ടി സമയം നല്‍കുക എന്നിങ്ങനെ നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍ക്കൊള്ളിക്കാവുന്ന അനേകം സല്‍കര്‍മ്മങ്ങളുണ്ട്. കുറഞ്ഞപക്ഷം ഇവയില്‍ ഒരു സല്ഗുണം ഗ്രഹിക്കുകയും ഒരു ദുര്‍ഗുണം വെടിയുകയും ചെയ്യാന്‍ ഈ അവസരത്തില്‍ പ്രതിജ്ഞയെടുക്കുക. ഇങ്ങനെ ഓരോ ജന്മദിനാഘോഷത്തിലും ഓരോ സദ്ഗുണം സ്വീകരിക്കുകയും ഓരോ ദുര്‍ഗുണം വെടിയുകയും ചെയ്യുന്ന വ്രതം സ്വീകരിക്കുകയാണെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇതിന്റെ സല്പരിണാമം വ്യക്തിയില്‍ കായാകല്പംപോലെ ദൃശ്യമാകുകയും പതിവായുള്ള ജന്മദിനാഘോഷം ദൈവികവരദാനംപോലെ ജീവിതത്തില്‍ ക്ഷേമപ്രദമായ ഫലങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
ക്രിയയും ഭാവനയും:
ഏതു സല്ഗുണം സങ്കല്പിച്ചുവോ, അതു പ്രഖ്യാപിക്കുക. ഇതു പാലിക്കാന്‍ വ്രതാധിപതികളായ ദേവശക്തികള്‍ ശക്തിയും ദൃഢതയും നല്കി അനുഗ്രഹിക്കാന്‍വേണ്ടി പ്രാര്‍ത്ഥിക്കുക. രണ്ടു
കൈകളും ഉയര്‍ത്തിപ്പിടിച്ച് വ്രതധാരണത്തിന്റെ മന്ത്രം ചൊല്ലുക.
ഓം അഗ്നേ വ്രതപതേ വ്രതം ചരിഷ്യാമി,
തത്തേ പ്രബ്രവീമി തച്ഛകേയം,
തേനര്‍ധ്യാസമിദമഹമനൃതാത് സത്യമുപൈമി
ഓം വായോ വ്രതപതേ വ്രതം ചരിഷ്യാമി,
തത്തേ പ്രബ്രവീമി തച്ഛകേയം,
തേനര്‍ധ്യാസമിദമഹമനൃതാത് സത്യമുപൈമി
ഓം സൂര്യ വ്രതപതേ വ്രതം ചരിഷ്യാമി,
തത്തേ പ്രബ്രവീമി തച്ഛകേയം,
തേനര്‍ധ്യാസമിദമഹമനൃതാത് സത്യമുപൈമി
ഓം ചന്ദ്ര വ്രതപതേ വ്രതം ചരിഷ്യാമി,
തത്തേ പ്രബ്രവീമി തച്ഛകേയം,
തേനര്‍ധ്യാസമിദമഹമനൃതാത് സത്യമുപൈമി.
ഓം വ്രതാനാം വ്രതപതേ വ്രതം ചരിഷ്യാമി,
തത്തേ പ്രബ്രവീമി തച്ഛകേയം,
തേനര്‍ധ്യാസമിദമഹമനൃതാത് സത്യമുപൈമി
(തുടരും)
(ഗായത്രി പരിവാറിന്റെ ആത്മീയ പ്രസിദ്ധീകരണങ്ങളില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: