കൊല്ലം : ഓയൂരിലെ ആറുവയസുകാരിയെ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ സാമ്പത്തിക ഇടപാട് തന്നെയെന്ന് റിപ്പോര്‍ട്ട്. മകള്‍ക്ക് നഴ്‌സിംഗ് അഡ്മിഷന്‍ ലഭിക്കാന്‍ കുട്ടിയുടെ പിതാവ് റെജിക്ക് പത്മകുമാര്‍ അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നു.
എന്നാല്‍ അഡ്മിഷന്‍ ലഭിച്ചില്ല. തുടര്‍ന്ന് പണം തിരികെ ചോദിച്ചെങ്കിലും റെജി അത് നല്‍കിയില്ല .തുടര്‍ന്ന് ഇയാളെ സമ്മര്‍ദ്ദത്തിലാക്കാനാണ് കുട്ടയെ തട്ടിക്കൊണ്ടു പോയതെന്നാണ് പത്മകുമാറിന്റെ പ്രഥമിക മൊഴി.
എന്നാല്‍ ഭാര്യക്കും മകള്‍ക്കും കുറ്റകൃത്യത്തില്‍ പങ്കില്ലെന്നാണ് പത്മകുമാറിന്റെ മൊഴി. ഇത് പൊലീസ് വിശ്യസിച്ചിട്ടില്ല. തട്ടിക്കൊണ്ട് പോകുമ്പോള്‍ കാറില്‍ സ്ത്രീയുണ്ടായിരുന്നു എന്നത് വ്യക്തമാണ്. ഇവരെ സഹായിക്കാന്‍ മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതിനിടെ പത്മകുമാറിന്റെ ചിത്രം ആറുവയസുകാരി തിരിച്ചറിഞ്ഞു. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച വെളള സ്വിഫ്റ്റ് കാറിന്റെ വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മ്മിച്ചയാളെ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം കിഴക്കനേലയിലെ കടയില്‍ നിന്ന് ഒരു യുവതിയും പുരുഷനും ഓട്ടോയില്‍ ബിസ്‌കറ്റും റസ്‌കും വാങ്ങാനെത്തുകയും കടയുടമയായ സ്ത്രീയുടെ ഫോണില്‍ നിന്ന് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് മോചനദ്രവ്യം
ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ ഓട്ടോറിക്ഷ ഡ്രൈവറെ ഇന്ന് പൊലീസ് കണ്ടെത്തിയിരുന്നു.ഇയാളുടെ മൊഴിയും പത്മകുമാറിലേക്കെത്താന്‍ കാരണമായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: