കൂവളം, മുള എന്നിവ ഒരു വീടിന്റെ ഏതു ഭാഗത്ത് വരുന്നതാണ് നല്ലത്?
കൂവളം വീടിന്റെ വടക്കുകിഴക്കുഭാഗത്തു വരുന്നത് ഉത്തമമാണ്. കൂടാതെ കിഴക്കും വടക്കും വരുന്നതില്‍ തെറ്റില്ല. മുളയെ സംബന്ധിച്ച് ഒരു വീടിന്റെ ഏതു ഭാഗത്തുനിന്നാലും ദോഷമില്ല. ചില പ്രത്യേക കാരണത്താല്‍ മുന്‍വശത്ത് മുളവച്ചൂ പിടിപ്പിക്കാറുണ്ട്. വീടിന്റെ പൂമുഖവാതിലിന് എതിരെയുള്ള വീട്ടില്‍ ആയില്യം നക്ഷത്രക്കാരുണ്ടെങ്കില് പലരും ഇപ്രകാരം ചെയ്തുവരുന്നതായി കാണാം. ഇത് ഒരു പക്ഷേ, അന്ധവിശ്വാസമായിരിക്കാം. എന്നാല്‍, വീടിന്റെ മുന്‍വശത്ത് മുള വരുന്നത് അനുകൂലതരംഗങ്ങള്‍ ഉണ്ടാക്കും.
വീടിന് വാസ്തുദോഷം വരുത്തുന്ന കാര്യങ്ങള്‍?
1.വിധിപ്രകാരമല്ലാത്ത രീതിയിലുള്ള പൂജാമുറി.
2.വടക്കുകിഴക്കുമൂല ചേര്‍ന്നുള്ള സ്റ്റെയര്‍കെയ്സ്.
3.പ്രധാനപ്പെട്ട കോണായ വീടിന്റെ വടക്കുകിഴക്കേ മൂലഭാഗം കട്ട് ചെയ്തുകൊണ്ടുള്ള നിര്‍മാണം.
4.വീടിന്റെ പ്രധാനപ്പെട്ട നാലു കോണുകളിലും ടോയ്ലറ്റ് സ്ഥാപിക്കുന്നത്.
സ്ഥാനം തെറ്റിയുള്ള കിണര്‍.
5.തെക്കുപടിഞ്ഞാറു (കന്നിമൂലയില്‍) കൂടിയുള്ള പ്രധാനവഴി.
6.കാര്‍പോര്‍ച്ചിന്റെ തെറ്റായ സ്ഥാനം.
7.സ്ഥാനം തെറ്റിയുള്ള ഗേറ്റുകള്‍.
8.പൂമുഖവാതിലിനു നേരേ സ്റ്റെയര്‍കെയ്സ് വന്നിറങ്ങുന്നതും വാതിലിനുനേരേ ഗേറ്റ് വരുന്നതും.
9.വീടിന്റെ മൂലകള്‍ ചേര്‍ന്ന് സെപ്റ്റിക് ടാങ്കുകള്‍ പണിയുന്നത്.
വീടിന് ചുറ്റുമതില്‍ ഇല്ലാത്തതുകൊണ്ട്.
10.വീടിന്റെ പരിസരത്ത് ഉഗ്രമൂര്‍ത്തികളായ ക്ഷേത്രങ്ങളുടെ നോട്ടം ഉള്ളതുകൊണ്ട്.
11.പ്രധാനഹാളിലേക്ക് നേരിട്ട് തുറക്കുന്ന ബാത്ത്റൂം വാതിലുകള്‍.
12.തെക്കുഭാഗത്ത് സ്ഥാപിച്ചിട്ടുള്ള അക്വേറിയം, വാട്ടര്‍ ഫൗണ്ടന് എന്നിവ.
13.കോമ്പൗണ്ടിനകത്ത് നാരകവര്‍ഗങ്ങള്‍, മുള്ളുകള്‍ ഉള്ള ഓര്‍ക്കിഡ്, ശീമപ്ലാവ് എന്നിവ.
14.തെക്കുകിഴക്കേമൂലഭാഗത്തുള്ള പട്ടിക്കൂടുകള്‍.
15.വീടിന്റെ മൂലകള്‍ ചേര്‍ത്ത് നനകല്ല് സ്ഥാപിച്ചതുകൊണ്ട്
16.വീടിനകത്ത് വളരെ പഴക്കം ചെന്ന വിഗ്രഹങ്ങള്‍, കാല്പ്പെട്ടികള്, കലമാന്‍ കൊമ്പ്, പോത്തിന്‍കൊമ്പ്, നശിച്ചുപോയ കുടുംബത്തിലെ ആള്ക്കാര് ഉപ യോഗിച്ചിരുന്ന പലവിധ സാധനങ്ങള്‍ എന്നിവ സൂക്ഷിക്കുന്നതുകൊണ്ട്.
17.വൃത്തിഹീനമായ രീതിയില്‍ ഗൃഹം കൈകാര്യം ചെയ്യുന്നതുകൊണ്ട്.
18.വലിയ വീടുകളില്‍ ഒന്നോ രണ്ടോ മുറി മാത്രം ഉപയോഗിച്ചിട്ട് മറ്റുള്ളതെല്ലാം അടച്ചിട്ടിരിക്കുന്നതുകൊണ്ട്.
19.വീടിനകത്ത് മുറികളുടെ ഡോറുകള്‍ പരസ്പരം നേര്‍ക്കുനേര്‍ വരുന്നതുകൊണ്ട്.
20.ബ്രഹ്മസൂത്രം, യമസൂത്രം, കര്‍ണസൂത്രം, മൃത്യുസൂത്രം എന്നിവ വീട്ടില്‍ അടഞ്ഞിരുന്നാല്‍
21.മുകളില്‍ സൂചിപ്പിച്ച കാര്യങ്ങളാണ് ഒരു വീടിനെ സംബന്ധിച്ചുള്ള പ്രധാന വാസ്തുദോഷങ്ങള്‍. ഇതെല്ലാംതന്നെ പരിഹരിക്കാവുന്നതാണ്.
വടക്കുകിഴക്ക് ഈശാനകോണിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ്?
1.വടക്കുകിഴക്ക് ഈശാനകോണ് ദൈവത്തിന്റെ സ്ഥാനമാണ്. വ്യാഴം എന്ന ഗ്രഹം ഇവിടെ സ്വാധീനിക്കുന്നു.
2.പൂജാമുറിക്ക് ഉത്തമസ്ഥാനം.
3.ഈ ഭാഗം തുറന്നിരിക്കുന്നത് നല്ലതാണ്.
4.രണ്ടാമത്തെ നില പണിയുമ്പോള്‍ ബാല്ക്കണിയായിട്ട് ഈ ഭാഗം എടുക്കുന്ന ത് ഉത്തമം.
5.ഈ മൂലഭാഗത്ത് ഒരിക്കലും ടോയ്ലറ്റ് വരാന്‍ പാടില്ല.
പ്രായമായവര്‍ക്ക് കിടക്കാന്‍ പറ്റിയ സ്ഥലമാണ്.
6.അടുക്കള ഇവിടെ വരുന്നതില്‍ തെറ്റില്ല.
7.വടക്കുകിഴക്കുഭാഗത്ത് കിണര്‍ വരുന്നത് ഐശ്വര്യമാണ്.
8.വീടിനകത്തായിരുന്നാലും പുറത്തായിരുന്നാലും ഇവിടെനിന്ന് സ്റ്റെയര്കെ യ്സ് ആരംഭിക്കരുത്.
9.ഈ ഭാഗത്ത് വെയിറ്റുള്ള സാധനങ്ങള്‍ വയ്ക്കരുത്. കൂടാതെ പമ്പ് സെറ്റുകള്‍, ജനറേറ്ററുകള്‍ എന്നിവ ഇവിടെ സ്ഥാപിക്കരുത്.
10.കെട്ടിടനിര്‍മാണം നടത്തുമ്പോള്‍ വടക്കുകിഴക്കുഭാഗം തള്ളിനില്ക്കുന്നതില് അപാകതയില്ല.
11.കെട്ടിടത്തിന്റെ തറലെവല്‍ ഈ ഭാഗത്ത് ഉയര്‍ന്നുനില്‍ക്കാന്‍ പാടില്ല.
ഒരു വീടിന്റെ കന്നിമൂലഭാഗത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?
1.കന്നിമൂലഭാഗം കോണ്‍ കട്ട് ആക്കി പണിയരുത്.
വീടിന്റെ സിറ്റൗട്ട് ആക്കി ഈ ഭാഗം പണിയരുത്.
2.കന്നിമൂലഭാഗം കാര്‍പോര്‍ച്ച് ആക്കി മാറ്റരുത്. കാരണം ഇത് രാഹുവിന്റെ സ്ഥാനമാണ്.
3.ഒരിക്കലും വീടിന്റെ അടുക്കളയായിട്ട് ഈ ഭാഗം എടുക്കരുത്.
ടോയ്ലറ്റ് കന്നിമൂലഭാഗത്ത് പണിയരുത്.
കിണര്‍, വലിയ കുഴികള്‍ എന്നിവ ഇവിടെ വരാന്‍ പാടില്ല.
4.ഈ ഭാഗത്ത് കോണ്‍ക്രീറ്റ് മേല്‍ക്കൂര താഴ്ത്തി എടുക്കരുത്. രണ്ടാമത്തെ നില പണിയുമ്പോള്‍ കന്നിമൂല ഭാഗം ഒഴിച്ചിടരുത്.
5.കോമ്പൗ ണ്ട് കെട്ടി തിരിക്കുമ്പോള്‍ കന്നിമൂലഭാഗത്ത് വഴി വന്ന് കയറുന്നത് നല്ലതല്ല.
6.പട്ടിക്കൂട്, പക്ഷിക്കൂട് എന്നിവയ്ക്ക് പറ്റിയ സ്ഥലമല്ല.
7.ചുറ്റുമതില്‍ കെട്ടുമ്പോള്‍ തെക്കുപടിഞ്ഞാറു മൂലഭാഗത്ത് ഗേറ്റ് കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
പൂജാമുറിയില്‍ വിളക്കു കത്തിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
ഐശ്വര്യമുള്ള ഒരു വീടിന് ഒരു ചെറിയ പൂജാമുറി അത്യാവശ്യമാണ്. രാവിലെയും വൈകുന്നേരവും വിളക്കു കത്തിക്കുന്നത് നല്ലതാണ്. കിഴക്കുഭാഗത്ത് പൂജാമുറിക്കു സ്ഥാനം കൊടുത്താല്‍ പടങ്ങളെല്ലാം പടിഞ്ഞാറോട്ടും നമ്മള് തൊഴുന്നത്കിഴക്കോട്ടും ആയിരിക്കണം. അതിന് സൗകര്യമില്ലാത്തവര്‍ കിഴക്കോട്ട് പടംവച്ച് കഴക്കോട്ട് പടം വച്ച് ആരാധിക്കുന്നതിലും തെറ്റില്ല. പൂജാമുറിയില്‍ ഉപയോഗിക്കുന്ന വിളക്ക് നമ്മുടെ ശരീരം സൂക്ഷിക്കുന്ന അതേരീതിയില്‍ എല്ലാദിവസവും കഴുകി വൃത്തിയാക്കണം. ഒരു പ്രാവശ്യം കത്തിക്കുന്ന തിരി പിന്നെ ഉപയോഗിക്കരുത്. സ്ഥിരമായി എണ്ണ മാറ്റാതിരിക്കുന്നതും നല്ലതല്ല. അതാത് ദിവസങ്ങളില്‍ വിളക്കില്‍ എണ്ണ ഒഴിച്ച് തിരിയിട്ട് കത്തിക്കണം. കിഴക്കോട്ടും പടിഞ്ഞാറോട്ടും തീനാളം വരത്തക്കവിധ ത്തില്‍ കത്തിക്കണം. സന്ധ്യാസമയത്ത് പൂജാമുറിയില്‍ വിളക്ക് കത്തിച്ചശേഷം ലക്ഷ്മീവിളക്കില് അല്‍പ്പം നെയ്യൊഴിച്ചു കത്തിച്ച് ഒരു തട്ടത്തില്‍ വച്ച് പൂമുഖവാ തിലിന്റെ മുമ്പില്‍ വയ്ക്കുക. ഇത് വീടിന് സര്‍വൈശ്വര്യങ്ങളും ഉണ്ടാക്കും.
പഴയ വീട് പുതുക്കിപ്പണിയുന്നതിന് എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?
ആരൂഢക്കണക്കില്‍ പണികഴിപ്പിച്ചിട്ടുള്ള വീടാണെങ്കില്‍ വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കണം. നിലവിലുള്ള ചുറ്റളവിന് ദോഷം സംഭവിക്കാതെ ഉത്തരങ്ങളും കഴുക്കോലുകളും അറുത്തുമുറിക്കാതെ ഉത്തമഅളവില് വരുത്തി പുതുക്കിപ്പണിയാവു ന്നതാണ്. തെക്കുഭാഗത്തേക്ക് കഴിയുന്നതും കൂട്ടിയോജിപ്പിക്കാന്‍ ശ്രമിക്കരുത്. കോണ്‍ക്രീറ്റ് വീടാണെങ്കില്‍ നിലവിലുള്ള ഊര്‍ജപ്രവാഹത്തിന് തടസ്സം വരാത്ത രീതിയില്‍ പുതുക്കിപ്പണിയുന്നതില്‍ തടസ്സമില്ല. റൂഫ് മാറ്റി പണിയുകയാണെങ്കില്‍ തെക്കുപടിഞ്ഞാറ് കന്നിമൂലഭാഗം ഒരിക്കലും താഴ്ന്ന നിലയില്‍ വരരുത്. അതുപോലെ വടക്കുകിഴക്കുഭാഗം ഓപ്പണ്‍ സ്പേസായിട്ട് എടുക്കുന്നത് നല്ലതാണ്. വീടിന്റെ നാല് മൂലകളിലും ടോയിലറ്റ് പണിയാതിരിക്കുവാന് പ്രത്യേകം ശ്രദ്ധിക്കണം. വാസ്തുശാ സ്ത്രപരമായ കണക്കുകളും കോണ്‍ക്രീറ്റ് കെട്ടിടത്തിന് ബാധകമാണ്.
വാസ്തു അപാകത സംഭവിച്ച വീട് പൊളിച്ച് നേരെയാക്കാതെ വേറെ എന്തെങ്കിലും വഴിയുണ്ടോ?
വാസ്തു അപാകത സംഭവിച്ച വീട് അറുപതു ശതമാനവും ഇടിച്ചു പൊളിക്കാതെ തന്നെ ചില ചെറിയ പ്രതിവിധികള്‍ ചെയ്ത് കറക്ട് ചെയ്യുവാന്‍ സാധിക്കും. എന്നാല്‍, ബ്രഹ്മസ്ഥാനം അടഞ്ഞു നില്ക്കുന്ന സ്റ്റെയര്‍കെയ്സ്, ബാത്ത്റൂമുകള്‍ എന്നിവ വന്നാല്‍ അത് മാറ്റാതെ വേറേ വഴിയില്ല. പല ആള്‍ക്കാരും വീടിനുള്ളില്‍ അവിടവിടെയായി സുഷിരങ്ങള്‍ കൊടുക്കുന്നുണ്ട്. ഇതിന്റെ ശാസ്ത്രീയത ഇവര്‍ക്ക് അറിയില്ല. ചില വീടുകളില്‍ എയര്‍ ബ്ലോക്ക് സംഭവിക്കും. അങ്ങനെയുള്ള വീടുകളില്‍ വിദഗ്ധനായ ഒരു വാസ്തുപണ്ഡിതന് മാത്രമേ കര്‍ണം ഓപ്പണ്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളു. അതല്ലാതെ ഓരോ വാതിലിനും നേരേ ചുമരില്‍ സുഷിരങ്ങളു ണ്ടാക്കിയിട്ട് കാര്യമില്ല. പ്രധാനവാതിലും അകത്തെ വാതിലുകളും നേരേ നേരേ വരണം എന്ന തെറ്റായ ധാരണയുണ്ട്. അത് തെറ്റാണ്. വീട്ടിലേക്ക് കടക്കുന്ന ഊര് ജപ്രവാഹം വീടിന്റെ എല്ലായിടത്തും തങ്ങിനിന്ന് പുറത്തു പോകേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: