തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ട്രഷറികളിൽ നിയന്ത്രണമേർപ്പെടുത്തി. മുൻകൂർ അനുമതിയില്ലാതെ പിൻവലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷമാക്കി മാറ്റി. ഒരു ലക്ഷം വരെയുള്ള ബില്ലുകൾ അപ്പപ്പോൾ അനുവദിക്കും. അതിന് മുകളിൽ ബില്ലുകൾക്ക് ടോക്കൺ ഏർപ്പെടുത്തി.
സർക്കാർ മുൻഗണനയും അനുമതിയും കിട്ടിയ ശേഷമാണ് തുക അനുവദിക്കുക. നിത്യ ചെലവുകൾ നടക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം. ഒക്ടോബർ 15 വരെയുള്ള ബില്ലുകൾ പരിധിയില്ലാതെ പാസാക്കിയതായി ട്രഷറി അറിയിച്ചു. അഞ്ച് ലക്ഷത്തിന് മുകളിൽ തുകയ്ക്കായിരുന്നു നേരത്തെ മുൻകൂർ അനുമതി വേണ്ടിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: