ടെല്‍ അവീവ്: സ്ഡെറോട്ടില്‍ നിന്നും (ഒക്ടോബര്‍ ഏഴിന് ആക്രമണം നടന്ന ഗാസയുടെ വടക്കുളള പട്ടണം) എഷ്കോള്‍ റീജിയണല്‍ കൗണ്‍സിലില്‍ നിന്നും ഒഴിപ്പിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി സ്ഥാപിച്ച സ്കൂളായ ‘എസ്കൊലോട്ട്’ ഉദ്ഘാടനം ചെയ്ത് ഇസ്രായേല്‍ വിദ്യാഭ്യാസ മന്ത്രി യോവ് കിഷ്. ഇപ്പോള്‍ ഇവര്‍ എയിലത്ത് നഗരത്തിലാണ് താമസിക്കുന്നത്.
എയിലത്ത് നഗരത്തിന്റെ വടക്കേ ഭാഗത്ത് ഒരു നിയുക്ത സമുച്ചയത്തിലാണ് ‘എഷ്കോലോട്ട്’ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. നിലവില്‍ അവിടെ 30 ക്ലാസ് മുറികളാണ് സജീകരിച്ചിരിക്കുന്നത്. ഇവിടെ താമസവും സജീകരിച്ചിട്ടുണ്ട്.
ഏകദേശം 14 ദശലക്ഷം ഷെക്കല്‍ (3.8 ദശലക്ഷം ഡോളര്‍) ചെലവിലാണ് സ്കൂള്‍ സ്ഥാപിച്ചത്. മതേതരവും മതപരവുമായ സംസ്ഥാന വിദ്യാഭ്യാസ സമ്പ്രദായങ്ങളില്‍ 7 മുതല്‍ 9 ക്ലാസിറ്റുകളില് നിന്നുള്ള 450 സ്ഡെറോട്ട് വിദ്യാര്‍ത്ഥികള്‍ക്കായി സ്കൂള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: