കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ നോമിനേറ്റ് ചെയ്ത 18 പേരെ അംഗീകരിച്ച് വൈസ് ചാൻസലറുടെ വിജ്ഞാപനം. പട്ടികയിൽ ഒന്‍പത് ബിജെപി പ്രതിനിധികളാണുള്ളത്. സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായി സെനറ്റിൽ ബിജെപി പ്രാതിനിധ്യം.
നവംബർ 20 നാണ് ചാൻസലർ കൂടിയായ ഗവർണറുടെ സെക്രട്ടറി കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് 18 പേരുടെ ലിസ്റ്റ് അയച്ചത്. വി.സി നൽകിയ പട്ടിക പൂർണ്ണമായി വെട്ടിയായിരുന്നു ഗവർണർ അംഗങ്ങളെ ശുപാർശ ചെയ്തത്. ഇതിൽ ഒന്‍പത് പേർ ബിജെപി പ്രതിനിധികളായിരുന്നു. സാധാരണ ഗതിയിൽ ഗവർണറുടെ ലിസ്റ്റ് കിട്ടിയാൽ പിറ്റേ ദിവസം തന്നെ അംഗീകരിച്ച് വിജ്ഞാപനമിറക്കുകയാണ് പതിവെങ്കിലും ഒന്‍പത് ദിവസം കഴിഞ്ഞാണ് കാലിക്കറ്റ് വൈസ് ചാൻസലർ വിജ്ഞാപനമിറക്കിയത്.
ഇതിനിടയിൽ വൈസ് ചാൻസലറുടെ ലിസ്റ്റിലുണ്ടായിരുന്ന ചിലർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. സിൻഡിക്കറ്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗവർണർ സ്വജനപക്ഷപാതം കാണിച്ചു എന്ന് ഇടത് അനുകൂല സിൻഡിക്കറ്റ് അംഗങ്ങൾ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് ഗവര്‍ണര്‍ നല്‍കിയ പട്ടിക യൂനിവേഴ്സിറ്റി അംഗീകരിച്ചത്.
അധ്യാപകർ, കലാ പ്രവർത്തകർ, വ്യാപാരികൾ, വ്യവസായികൾ, എഴുത്തുകാർ, മാധ്യമ പ്രവർത്തകർ, നിയമജ്ഞർ, സ്പോർട്സ് താരങ്ങൾ, വിദ്യാർത്ഥികൾ എന്നിവരുടെ പ്രതിനിധികളെയാണ് സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: