Categories: Kerala

കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന വാര്‍ഷികം ഇന്ന്

Published by

പാനൂര്‍ (കണ്ണൂര്‍): യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ സിപിഎം അക്രമകാരികളാല്‍ കൊലചെയ്യപ്പെട്ട കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ 24-ാം ബലിദാന വാര്‍ഷികം ഇന്ന്. പാനൂര്‍ മൊകേരി ഈസ്റ്റ് എയുപി സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന ജയകൃഷ്ണന്‍ മാസ്റ്ററെ 1999 ഡിസംബര്‍ മാസം ഒന്നിന് രാവിലെ 10.40ന് സ്‌കൂളില്‍ പഠിപ്പിച്ചു കൊണ്ടിരിക്കേയാണ് മാര്‍ക്‌സിസ്റ്റ് ആക്രമിസംഘം ക്ലാസ് മുറിയില്‍ ഇരച്ചുകയറി വെട്ടിക്കൊലപ്പെടുത്തിയത്.

ബലിദാന ദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 7.30ന് മൊകേരിയിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും 8.30ന് പാനൂര്‍ കാര്യാലയത്തില്‍ അനുസ്മരണ സാംഘിക്കും നടക്കും.

യുവമോര്‍ച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലതലത്തില്‍ വൈകിട്ട് അഞ്ചിന് ബഹുജന റാലിയും പൊതുസമ്മേളനവും നടക്കും. പാനൂരില്‍ ഗുരു സന്നിധി പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും.

യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. വി.പി. ശ്രീപത്മനാഭന്‍ അനുസ്മരണ പ്രഭാഷണം നടത്തും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by