ന്യൂദല്‍ഹി: പ്രധാനമന്ത്രി ഡ്രോണ്‍ ദീദി പദ്ധതിക്ക് തുടക്കമായി.നമോ ഡ്രോണ്‍ ദീദി എന്ന് ഈ പദ്ധതിയെ വിശേഷിപ്പിച്ചുകൊണ്ട്, ഈ സംരംഭത്തിന് കീഴില്‍, 15,000 വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് ആളില്ലാ ചെറു വിമാനങ്ങള്‍ നല്‍കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.
കാര്‍ഷിക മേഖലയില്‍ ഈ ഡ്രോണുകള്‍ ഉപയോഗിക്കാനാവുമെന്നും മോദി പറഞ്ഞു. സ്ത്രീകള്‍ക്ക് ഡ്രോണുകള്‍ പറത്തുന്നതിനും ഉപയോഗിക്കുന്നതിനും ആവശ്യമായ പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഒഡീഷ ദിയോഗഡിലെ എയിംസില്‍ 10,000-ാമത് ജന്‍ ഔഷധി കേന്ദ്രവും പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. രാജ്യത്തെ ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000ല്‍ നിന്ന് 25,000 ആയി ഉയര്‍ത്തുന്നതിനുള്ള പരിപാടിക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ മരുന്നുകള്‍ നല്‍കുന്നുണ്ടെന്ന് മോദി പറഞ്ഞു.
2047-ഓടെ രാജ്യത്തെ വികസിത രാഷ്ട്രമാക്കുകയെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടാണെന്നും വികസിത് ഭാരത് സങ്കല്പ് യാത്ര ഈ ദിശയില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും ചടങ്ങില്‍ സംസാരിച്ച കൃഷി- കര്‍ഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: