വാഷിംഗ്ടണ്‍: യു എസ് മുന്‍ വിദേശകാര്യ സെക്രട്ടറി ഹെന്റി ആല്‍ഫ്രഡ് കിസിഞ്ജര്‍(100) അന്തരിച്ചു. കണക്ടിക്കുട്ടിലെ സ്വന്തം വസതിയിലാണ് അന്ത്യം.
സ്വകാര്യ ചടങ്ങിലാവും സംസ്കാരമെന്നും പിന്നീട് ന്യൂയോര്‍ക്കില്‍ വച്ച് അനുസ്മരണം സംഘടിപ്പിക്കുമെന്നും കുടുംബം പ്രതികരിച്ചു.കഴിഞ്ഞ ജൂലൈ മാസത്തില്‍ കിസിഞ്ജര്‍ ചൈന സന്ദര്‍ശിച്ച് ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന കിസിഞ്ജര്‍ രണ്ടാം ലോകമഹായുദ്ധത്തിന് ആഗോളതലത്തില്‍ നയ രൂപീകരണത്തിന് നിര്‍ണായകമായ പങ്ക് വഹിച്ചിരുന്നു.
ശീതകാലയുദ്ധതന്ത്രങ്ങളുടെ ശില്പി എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന കിസിഞ്ജര്‍ നയതന്ത്രജ്ഞന്, രാഷ്ട്രീയക്കാരന്, രാഷ്ട്രീയ തത്വചിന്തകന്‍ എന്നീ നിലകളിലും പേരെടുത്തിരുന്നു.
കിസിഞ്ജറുടെ ഔദ്യോഗിക പ്രവര്‍ത്തനകാലം 1969 മുതല്‍ 1977 വരെയായിരുന്നു.വാട്ടര്‍ ഗേറ്റ് വിവാദത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സണ് രാജിവച്ചെങ്കിലും അടുത്ത പ്രസിഡന്റിന്റെ കാലത്തും കിസിഞ്ജര്‍ ഔദ്യോഗിക പദവിയില്‍ തുടര്‍ന്നു.
വിയറ്റ്നാം യുദ്ധം അവസാനിപ്പിക്കാനുള്ള ഇടപെടലുകള്‍ക്ക് നോബല്‍ സമ്മാനം ലഭിച്ചത് വലിയ വിവാദമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: