തിരുവനന്തപുരം: റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി എംവിഡി. ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റാണ് റദ്ദാക്കിയത്. തുടർച്ചയായി നിയമം ലംഘിച്ചതിനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ബസിന്റെ പെർമിറ്റ് ഇന്ന് അവസാനിക്കാനിരിക്കെയാണ് സർക്കാർ നീക്കം. ബസ് ഉടമ കിഷോറിന് നോട്ടീസ് നൽകിയിരുന്നു.
സ്റ്റേജ് ക്യാരേജ് ആയി റോബിൻ ബസിന് സർവീസ് നടത്താൻ പെർമിറ്റിലൊന്ന് ചൂണ്ടിക്കാണിച്ചാണ് ബസിനെതിരെ അധികൃതർ നടപടി സ്വീകരിച്ചിരിക്കുന്നത്. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: