Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സുപ്രീംകോടതിയില്‍ നിന്നും പ്രശാന്ത് ഭൂഷണ് കണക്കിന് കിട്ടി; അദാനിവിഷയത്തില്‍ പണി പാളി

അദാനി-ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തില്‍ ഓഹരിവിപണിയെ നിയന്ത്രിക്കുന്ന സെബി നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയില്ലെന്നും സെബിയ്‌ക്കെതിരെ നടപടി വേണമെന്നും വാദിച്ച പ്രമുഖ സുപ്രീംകോടതി അഭിഭാഷകനും കടുത്ത മോദി വിരോധിയുമായ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതിയില്‍ നിന്നും ഈ കേസില്‍ കണക്കിന് വിമര്‍ശനം കിട്ടി.

Janmabhumi Online by Janmabhumi Online
Nov 29, 2023, 11:28 pm IST
in India
പ്രമുഖ സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ (ഇടത്ത്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് (വലത്ത്)

പ്രമുഖ സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ (ഇടത്ത്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: അദാനി-ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തില്‍ ഓഹരിവിപണിയെ നിയന്ത്രിക്കുന്ന സെബി നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയില്ലെന്നും സെബിയ്‌ക്കെതിരെ നടപടി വേണമെന്നും വാദിച്ച പ്രമുഖ സുപ്രീംകോടതി അഭിഭാഷകനും കടുത്ത മോദി വിരോധിയുമായ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതിയില്‍ നിന്നും ഈ കേസില്‍ കണക്കിന് വിമര്‍ശനം കിട്ടി. ഇക്കുറി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തന്നെയാണ് പ്രശാന്ത് ഭൂഷണെതിരെ തിരിഞ്ഞത്.  ഇതിന് പുറമെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയില്‍ നിന്നും പ്രശാന്ത് ഭൂഷണ് ഇടയ്‌ക്കും തലയ്‌ക്കും വിമര്‍ശനങ്ങള്‍ വേറെയും കിട്ടി.

സുപ്രീംകോടതിയുടെ ഈ നിരീക്ഷണങ്ങള്‍ അദാനി ഗ്രൂപ്പിനെ കുറ്റവിമുക്തമാക്കുന്നതിന് സമാനമായിരുന്നു. ഈ സുപ്രീംകോടതിയുടെ അനുകൂല നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ രണ്ട് ദിവസമായി അദാനി ഗ്രൂപ്പ് ഓഹരികളുടെ വില കുത്തനെ ഉയര്‍ന്നത്. നിക്ഷേപകര്‍ നിയന്ത്രണമില്ലാതെ അദാനി ഓഹരികള്‍ വാങ്ങിക്കൂട്ടുകയാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിന്റെ പ്രശാന്ത് ഭൂഷണെതിരായ നിരീക്ഷണങ്ങള്‍ മോദി-വിരുദ്ധ, അദാനി- വിരുദ്ധ ഇടത് ആഭിമുഖ്യമുള്ള അഭിഭാഷകരില്‍ വലിയ ആഘാതം ഇതുണ്ടാക്കിയിരുന്നു.

അദാനിയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടും ഒസിസിആര്‍പി (ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍റ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രൊജക്ട്) റിപ്പോര്‍ട്ടും വേദപുസ്തകം പോലെ കണക്കാക്കാനാവില്ലെന്നായിരുന്നു പ്രശാന്ത് ഭൂഷണോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞത്. അദാനി കേസില്‍ സെബിയ്‌ക്കെതിരെ ആഞ്ഞടിച്ച പ്രശാന്ത് ഭൂഷണ് സുപ്രീംകോടതിയുടെ വിഷമകരമായ ഒട്ടേറെ ചോദ്യങ്ങളും നേരിടേണ്ടതായി വന്നു. പ്രശാന്ത് ഭൂഷന്റെ അഭിഭാഷക ജീവിതത്തിലെ വലിയൊരു തിരിച്ചടിയായിരുന്നു അദാനി കേസില്‍ സംഭവിച്ചത്.

രണ്ട് വിദേശ നിക്ഷേപകര്‍ വഴി അദാനി ഗ്രൂപ്പ് കമ്പനികളില്‍ ഇന്‍സൈഡര്‍ ട്രേഡിംഗ് (അനധികൃതമായ ഓഹരി വ്യാപാരം) നടക്കുന്നു എന്നതായിരുന്നു ഒസിസിആര്‍പി എന്ന എന്‍ജിഒ സംഘടന ഉയര്‍ത്തിയ ആരോപണം. മോദിയ്‌ക്കെതിരായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കോടീശ്വരന്‍ ജോര്‍ജ്ജ് സോറോസ് ഫണ്ട് നല്‍കുന്ന എന്‍ജിഒ ആണ് കൂടുതലായി പത്രപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്ന ഒസിസിആര്‍പി.

ഒസിസിആര്‍പിയുടെ ഈ റിപ്പോര്‍ട്ട് ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബി തള്ളിയിരുന്നു. ഇത് ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ റീസൈക്കിള്‍ ചെയ്ത് ഉണ്ടാക്കിയെടുത്ത ആരോപണങ്ങള്‍ മാത്രമാണെന്ന് അദാനി ഗ്രൂപ്പും ഒസിസിആര്‍പി റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിരുന്നു.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിയില്‍ പ്രശാന്ത് ഭൂഷണെതിരെ ആഞ്ഞടിച്ചിരുന്നു. ഒസിസിആര്‍പി കേന്ദ്രസര്‍ക്കാരിന് അവരുടെ അദാനിയ്‌ക്കെതിരായ റിപ്പോര്‍ട്ടിന്റെ പകുതി മാത്രമാണ് അയച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ ചോദിച്ചപ്പോള്‍ സര്‍ക്കാരിന് അത് തരാന്‍ കഴിയില്ലെന്നായിരുന്നു ഒസിസിആര്‍പിയുടെ മറുപടി. പകരം അവര്‍ പ്രശാന്ത് ഭൂഷണുമായി ബന്ധമുള്ള മറ്റൊരു എന്‍ജിഒയെ സമീപിക്കാന്‍ ഞങ്ങളോട് ആവശ്യപ്പെടുകയായിരുന്നു. ഇത് സര്‍ക്കാര്‍ താല്‍പര്യങ്ങള്‍ക്ക് കടകവിരുദ്ധമായ കാര്യമാണ്. സ്വന്തം താല്‍പര്യാര്‍ത്ഥം പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പരിഗണിക്കാന്‍ തുടങ്ങിയാല്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണസംവിധാനങ്ങള്‍ക്ക് അര്‍ത്ഥമില്ലാതാകും. – തുഷാര്‍ മേത്ത വിമര്‍ശിച്ചു.

തന്റെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ച പ്രശാന്ത് ഭൂഷണ്‍ ഉടനെ 2014ലെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സിന്റെ (ഡിആര്‍ഐ) ഒരു കത്തിന്റെ കാര്യം എടുത്തിട്ടു. ബില്ലുകളില്‍ അദാനി വിലകൂട്ടുന്നതായി ആരോപിച്ച് സെബിക്ക് ഡിആര്‍ഐ. നല്‍കിയ ഈ കത്ത് സെബി തിരി‌ഞ്ഞുനോക്കിയില്ലെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ പരാതി. എന്നാല്‍ 2017ല്‍ സെബി അന്വേഷണം പൂര്‍ത്തിയാക്കുകയും ഇതില്‍ ക്രമക്കേടില്ലെന്ന് കണ്ടെത്തിയിരുന്നെന്നും തുഷാര്‍ മേത്ത തിരിച്ചടിച്ചു. അവിടെയും ഇവിടെയും കാണുന്ന റിപ്പോര്‍ട്ടുകളെ ആശ്രയിച്ചാലുണ്ടാകുന്ന പ്രശ്നമാണിതെന്നും തുഷാര്‍ മേത്ത പ്രശാന്ത് ഭൂഷണെ വിമര്‍ശിച്ചു.

നമ്മള്‍ വെറുതെ അവിടെ നിന്നും ഇവിടെ നിന്നും വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൂടെന്നും ശ്രദ്ധ ചെലുത്തണമെന്നും സുപ്രീംകോടതിയും പ്രശാന്ത് ഭൂഷണെ ഈ അവസരത്തില്‍ വിമര്‍ശിച്ചു.

വിദേശ പത്രങ്ങളില്‍ വന്നതും ഒസിസിആര്‍പി പ്രസിദ്ധീകരിച്ചതും ആയ അദാനിയ്‌ക്കെതിരായ റിപ്പോര്‍ട്ടുകള്‍ സെബി സ്വീകരിച്ചില്ലെന്നതായിരുന്നു പ്രശാന്ത് ഭൂഷന്റെ അടുത്ത പരാതി. എന്നാല്‍ വിദേശപത്രങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സെബിയെ സംബന്ധിച്ചിടത്തോളം തെളിവായി കണക്കാക്കാനുള്ള മൂല്യമുള്ളവയല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പത്രപ്രവര്‍ത്തകര്‍ക്ക് രേഖകള്‍ കിട്ടുന്നെങ്കില്‍ എന്തുകൊണ്ട് അന്വേഷണം നടത്തുന്ന സെബിക്ക് അത് കിട്ടുന്നില്ലെന്നതായിരുന്നു പ്രശാന്ത് ഭൂഷന്റെ അടുത്ത ചോദ്യം. സെബി തെളിവുകളുടെ മൂല്യം നിശ്ചയിക്കുന്ന നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യതയുള്ള സ്ഥാപനമാണെന്നും സെബി മേല്‍ സ്ഥാപനങ്ങളോട് മറുപടി പറയാന്‍ ബാധ്യതയുള്ള സ്ഥാപനമാണെന്നും സെബിക്ക് ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ടുകളെ മാത്രം കണക്കിലെടുത്ത് പ്രവര്‍ത്തിക്കാനാവില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് ഭൂഷണോട് പറഞ്ഞു. നമുക്ക് എങ്ങിനെയാണ് ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ടുകളെ വിശ്വസിക്കാന്‍ കഴിയുക അവ വിശ്വസനീയമാണെന്ന് എങ്ങിനെ പറയും?- ഡി.വൈ. ചന്ദ്രചൂഡ് പ്രശാന്ത് ഭൂഷണോട് ചോദിച്ചു.

രാജ്യത്തെ നയങ്ങള്‍ സ്വാധീനിക്കാനായി ഇന്ത്യയ്‌ക്ക് പുറത്ത് കഥകള്‍ മാധ്യമങ്ങളില്‍ നട്ടുപിടിപ്പിക്കുകയാണെന്നും പ്രചരിപ്പിക്കുകയാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പ്രശാന്ത് ഭൂഷണെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു.
നിങ്ങള്‍ പറയുന്നു ധാരാളം തെളിവുകളുണ്ടെന്ന്. എന്തൊക്കെയാണവ..?.ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് ഉദ്ധരിച്ച പ്രശാന്ത് ഭൂഷണോട് കോടതി ചോദിച്ചു.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ സത്യമായി കണക്കാക്കാനാവില്ല. അതുകൊണ്ടാണ് കോടതി സെബിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. ഒരു പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സത്യത്തിന്റെ വേദപുസ്തകങ്ങളായി കണക്കാക്കാനാവില്ല- സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇത് പറഞ്ഞപ്പോള്‍ പ്രശാന്ത് ഭൂഷണ് തിരിച്ചുവാദിക്കാന്‍ ഒന്നും കയ്യിലില്ലായിരുന്നു.

സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി നടത്തിയ അന്വേഷണത്തിലും അദാനിയ്‌ക്കെതിരെ തെറ്റുകള്‍ കണ്ടെത്താനായില്ല. സെബിയുടെ ഭാഗത്തും നിയന്ത്രണസംവിധാനങ്ങള്‍ പാലിക്കുന്നതില്‍ പിഴവൊന്നുമുണ്ടായില്ലെന്നും ഈ സമിതി കണ്ടെത്തിയിരുന്നു.

Tags: AdaniGautam adaniSupreme CourtOCCRPHindenburg reportD.Y.ChandrachudSEBIPrashant Bhushan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ കയ്യടി നേടി അദാനിയുടെ ചാവേര്‍ ഡ്രോണായ സ്കൈസ്ട്രൈക്കര്‍ ; പാകിസ്ഥാന്‍ മറക്കില്ല ഇവ വിതച്ച നാശം

India

ഇന്ത്യയിൽ ജീവിക്കാൻ ഇന്ത്യക്കാർക്ക് മാത്രമേ അവകാശമുള്ളൂ ; റോഹിംഗ്യൻ മുസ്ലീങ്ങൾ തിരിച്ചുപോകണം ; നിർണ്ണായക തീരുമാനവുമായി സുപ്രീം കോടതി

Kerala

മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതി ശുപാര്‍ശകള്‍ നടപ്പാക്കണം; കേരളത്തോടും തമിഴ്‌നാടിനോടും ആവശ്യപ്പെട്ട് സുപ്രീംകോടതി

Kerala

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി: ഗവര്‍ണര്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി കേരളം പിന്‍വലിക്കാനൊരുങ്ങുന്നു

Kerala

എ രാജയ്‌ക്ക് എംഎൽഎ ആയി തുടരാം; ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

വിജയിച്ചത് മോദിയുടെ നയതന്ത്രം : ഡ്യൂപ്പിക്കേറ്റ് നൽകി ചൈന ചതിച്ചു : 51 ഓളം മുസ്ലീം രാജ്യങ്ങളിൽ 5 എണ്ണം പോലും കൂടെ നിന്നില്ല

ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാൻ ഓഹരി വിപണി തകർന്നടിഞ്ഞു : മൂന്ന് ദിവസത്തിനുള്ളിൽ നഷ്ടം 1.3 ട്രില്യൺ

നുണയും വഞ്ചനയുമാണ് പാകിസ്ഥാന്റെ ആയുധങ്ങൾ : ഇനി പ്രകോപിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും ബിജെപി

വാരഫലം: മെയ് 12 മുതല്‍ 18 വരെ; ഈ നാളുകാര്‍ക്ക് പിതൃസ്വത്ത് ലഭിക്കും, വിവാഹസംബന്ധമായ കാര്യത്തില്‍ തീരുമാനം വൈകും

ഭാരതീയ വിദ്യാഭ്യാസവും ചിന്മയാനന്ദസ്വാമികളുടെ ദീര്‍ഘവീക്ഷണവും

ബ്രഹ്മോസ് മിസൈലിന്റെ ശക്തി അറിയണമെങ്കിൽ പാകിസ്ഥാനിലെ ജനങ്ങളോട് ചോദിച്ചാൽ മതി : യോഗി ആദിത്യനാഥ്

നഗിന്‍ദാസും കുടുംബവും ഊട്ടിയിലെ വീട്ടില്‍

വിഭജനാന്തരം ഒരു ജീവിതം

ജില്ലകള്‍ കേന്ദ്രീകരിച്ച് ഹെലികോപ്ടര്‍ സര്‍വീസ് തുടങ്ങണം, ഓരോ അര മണിക്കൂറിലും മെമു ട്രെയിനുകൾ ഓടിക്കണം: വി.മുരളീധരന്‍

സ്വന്തം രാജ്യത്തെയും, സർക്കാരിനെയുമാണ് നമ്മൾ വിശ്വസിക്കേണ്ടത് ; പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങളെയല്ല : ഇർഫാൻ പത്താൻ

സംസ്‌കൃതവും എഴുത്തും ജയലക്ഷ്മി ടീച്ചറിന്റെ കൂട്ടുകാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies