ഉത്തരകാശി(ഉത്തരാഖണ്ഡ്): മാര്‍ഗമോ ലക്ഷ്യമോ പ്രധാനം എന്ന ചോദ്യമുയര്‍ത്തിയാണ് സില്‍ക്യാര തുരങ്കത്തിലെ രക്ഷാദൗത്യം വിജയകരമായി അവസാനിച്ചത്. 2014ല്‍ രാജ്യത്ത് നിരോധിച്ച തുരക്കല്‍ സംവിധാനമാണ് നാല്‍പ്പത്തൊന്നു തൊഴിലാളികളെ പുറത്തെത്തിക്കാന്‍ ഉപയോഗിച്ചത്. അമേരിക്കയില്‍ നിന്നു കൊണ്ടു വന്ന ഓഗര്‍ മെഷീന് പലപ്പോഴും തകരാറിലായപ്പോഴാണ് കല്‍ക്കരി ഖനികളിലും മറ്റും സമാന്തരമായി ചെറിയ ടണലുകള്‍ നിര്‍മിക്കുന്ന റാറ്റ് മൈനിങ് എന്നറിയപ്പെടുന്ന രീതി പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചത്.
സില്‍ക്യാര തുരങ്കത്തിനു തിരശ്ചീനമായി ഇത്തരത്തില്‍ ചെറിയ ടണല്‍ തുരന്ന് പൈപ്പിറക്കിയാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. കല്‍ക്കരി ഖനികളില്‍ കെട്ടിക്കിടക്കുന്ന ഉപയോഗ ശൂന്യമായ വസ്തുക്കള്‍ പുറത്തെത്തിക്കാനാണ് സമാന്തര ടണലുകള്‍ തുരന്നിരുന്നത്. ഇതില്‍ വൈദഗ്ധ്യം ലഭിച്ച തൊഴിലാളികളുമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം സമാന്തര ടണലുകള്‍ തുരക്കുമ്പോള്‍ നിരന്തരം അപകടങ്ങള്‍ സംഭവിക്കുകയും തൊഴിലാളികള്‍ മരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായപ്പോളാണ് 2014ല്‍ ഈ രീതി രാജ്യത്ത് നിരോധിച്ചത്.
എന്നാല്‍ സില്‍ക്യാരയിലേക്ക് എലിമാള തുരക്കലുകാരെ (റാറ്റ് മൈനേഴ്സ്) വിളിച്ചു. കരസേന അവര്‍ക്കായി തുരക്കല്‍ ഉപകരണം എത്തിച്ചു. യന്ത്ര സഹായമില്ലാതെ 18 മീറ്റര്‍ തുരന്ന് പൈപ്പിറക്കി. ദൗത്യം വിജയമായി. നിരോധിച്ച രീതിയാെണങ്കിലും ജീവന് രക്ഷാ ദൗത്യത്തിനായി ഉപയോഗിച്ചതില്‍ തെറ്റില്ല എന്ന രീതിയില്‍ ചര്‍ച്ചയും വന്നു.
മറക്കില്ല ആ നിമിഷം; ജീവജലം തരുമോ
ഉത്തരകാശി(ഉത്തരാഖണ്ഡ്): ദാഹിച്ചു വലഞ്ഞ് ജീവന് തന്നെ നഷ്ടപ്പെടുന്നതിന് അടുത്തത്തെത്തിയ ആ തൊഴിലാളി ആവേശത്തോടെ എന്റെ കൈയില്‍ നിന്ന് വെള്ളക്കുപ്പി വാങ്ങിയത് ജീവിതത്തിലെ ഒരിക്കലും മറക്കാത്ത നിമിഷമായിരിക്കുമെന്ന് പറയുന്നു, വാക്കീല്‍ ഹസന്. തുരങ്കത്തിലേക്ക് പൈപ്പിറക്കിയ തുരക്കല്‍ സംഘത്തിലെ പ്രധാനിയായിരുന്നു വാക്കീല്‍. സമാന്തര ടണലിന്റെ അങ്ങേയറ്റത് കുടുങ്ങിയ തൊഴിലാളികളെ കണ്ടത് ഒരിക്കലും മറക്കില്ല. അതിലൊരാള്‍ ജീവജലത്തിനായി കൈനീട്ടിയത് ഒരിക്കലും മറക്കില്ല, വാക്കീല്‍ പറയുന്നു.
അമേരിക്കയില്‍ നിന്നു കൊണ്ടു വന്ന ഓഗര്‍ മെഷീന് തുരന്നതിന്റെ ബാക്കിയാണ് വാക്കീല്‍ ഹസനും സംഘവും തുരന്നത്. പന്ത്രണ്ടു പേരുടെ സംഘത്തിന് നേതൃത്വം നല്‍കിയത് വാക്കീലും മുന്നയും. എലികള്‍ മണ്ണുതുരക്കുന്ന രീതിയാണ് പ്രയോഗിച്ചത്. പതിനെട്ടു മീറ്ററാണ് തുരന്നത്. തുരക്കല്‍ സംഘത്തിലെ നാലു പേരാണ് ആദ്യം പൈപ്പിലൂടെ ഇറങ്ങിയത്. പിന്നീടാണ് വാക്കീല്‍ തൊളിലാളികള്‍ക്കടുത്ത് എത്തയത്. രക്ഷിച്ചതിന്
നന്ദി, നിങ്ങള്‍ ചോദിക്കുന്നത് എന്തും തരും എന്നാണ് തൊഴിലാളികള്‍ പറഞ്ഞതെന്ന് വാക്കീല്‍ ഓര്‍ക്കുന്നു. എനിക്ക് നിങ്ങളുടെ സ്നേഹം മാത്രം മതി എന്നായിരുന്നു വാക്കീലിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: