താൻ പുതുതായി സംവിധാനം ചെയ്യാൻ പോകുന്ന സിനിമയുടെ തിരക്കഥയും മറ്റു ചില വിലകൂടിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ബാഗിൽ ഉണ്ടായിരുന്നതായാണ് പ്രശോഭ് രവി പറയുന്നത്.ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്ത യുവ സംവിധായകന്റെ ( Young director )തിരക്കഥയടങ്ങുന്ന ബാഗുകൾ കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലഭിച്ചത് വെള്ളം കയറി നശിച്ച നിലയിലായിരുന്നു.
ഇന്ന് രാവിലെ 8മണിക്ക് കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് എ എക്സ് – 344 വിമാനത്തിലാണ് പ്രശോഭ് രവി യാത്ര ചെയ്തത്. ഹാൻഡ് ബാഗേജടക്കം മൂന്ന് ബാഗുകളാണ് ഉണ്ടായിരുന്നത്. കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ബാഗുകൾ ലഭിച്ചപ്പോൾ, ഇതില്‍ ഹാൻഡ് ബാഗേജൊഴിച്ച് ബാക്കി രണ്ട് ബാഗുകളും വെള്ളം കയറി സാധനങ്ങൾ നശിച്ചിരുന്നു. സംഭവം വിമാനത്താളത്തിലെ അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് സംവിധയകൻ പറയുന്നത്. പുറത്തു മഴ പെയ്യുന്നുണ്ടായിരുന്നെങ്കിലും ബാഗേജ് എങ്ങനെ നനഞ്ഞു എന്നത് ദരൂഹമാണ്.
ബാഗുകളില്‍ എന്തെങ്കിലും സാധനങ്ങൾ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ തങ്ങൾക്ക് ഉത്തരവാദിത്വമുള്ളൂ എന്നാണ് വിമാന താവളം അധികൃതരുടെ നിലപാട്. വെള്ളം കയറിയതിന് പരിഹാരമുണ്ടാക്കാൻ സാധിക്കുകയില്ലെന്നും അധികൃതർ പറഞ്ഞതായി പ്രശോഭ് രവി ആരോപിച്ചു. താൻ വളരെയധികം വിലമതിക്കുന്ന തന്റെ ആദ്യ സിനിമയുടെ തിരക്കഥ ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ നനഞ്ഞു കുതിർന്നത് അധികൃതർ വളരെ നിസാരമായാണ് കണക്കാക്കിയതെന്നും പ്രശോഭ് പറഞ്ഞു.
കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ പ്രശോഭ് രവി ചില മലയാളം സിനിമകളില്‍ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. പരസ്യ സംവിധയകൻ കൂടിയായ പ്രശോഭ് രവി കോഴിക്കോട്ടെ ഏക അംബാസഡർ ടാക്സി ഡ്രൈവറായ ഗോപിയേട്ടൻ എന്ന 60കാരൻ കർണാടക കൂർഗിലേയ്‌ക്ക് നടത്തുന്ന സാഹസിക യാത്രയെ പ്രമേയമാക്കിയാണ് സിനിമയൊരുക്കുന്നത്. 2024 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ചിത്രത്തിന്റെ തിരക്കഥയാണ് വെള്ളം നനഞ്ഞ് നശിച്ച
പ്രതികരിക്കാൻ ഇവിടെ എഴുതുക: