പത്തനംത്തിട്ട: മണ്ഡലകാലം തുടങ്ങി പകുതിയോടടുക്കുമ്പോള്‍ കോടിക്കണക്കിന് വരുന്ന അയ്യപ്പ ഭക്തരെയും ശബരീശന്റെ പൂങ്കാവനത്തെയും വ്യാവസായിക വല്‍ക്കരിച്ച് ഈശ്വരീയതയെ തകര്‍ക്കാനുള്ള കമ്മ്യുണിറ്റ് ജിഹാദികളുടെ ഗൂഢ ശ്രമം അയ്യപ്പ ഭക്തര്‍ തിരിച്ചറിയണമെന്ന് ബിജെപി മധ്യമേഖല അധ്യക്ഷന്‍ എന്‍. ഹരി.
ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോകുന്ന ഭക്തര്‍ക്ക് കരിപ്പൂരിലേക്കും മറ്റും സൗജന്യ യാത്രാ സൗകര്യം ഒരുക്കുന്ന കമ്മ്യുണിസ്റ്റ് സര്‍ക്കാര്‍ ശബരിമലയില്‍ എത്തുന്ന ഭക്തരോട് കാണിക്കുന്നത് കടുത്ത വിവേചനമാണ്.
നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക് നടത്തുന്ന കെഎസ്ആര്‍ടിസി സര്‍വ്വീസ് അക്ഷരാര്‍ത്ഥത്തില്‍ അയ്യപ്പ ഭക്തരെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണ്. ദേവസ്വം ബോര്‍ഡില്‍ നിന്നും ടെണ്ടര്‍ എടുത്തും അല്ലാതെയും അയ്യപ്പന്റെ പേര് വെച്ച് കച്ചവടം ചെയ്യുന്ന പല ഹോട്ടലുകളും റെസ്റ്റോറന്റുകളും നടത്തുന്നത് 2018 സെപ്റ്റംബറില്‍ സുപ്രീം കോടതി വിധി വന്നപ്പോള്‍ ആചാര ലേഖനം നടത്താന്‍ ചുമലയും പച്ചയും കൊടിപിടിച്ചവരാണ്.
അതിന്റെ അവസാന ഉദാഹരണമാണ് എരുമേലി ദേവസ്വം ബോര്‍ഡ് സ്റ്റേഡിയത്തിനടുത്ത് പ്രധാന കവാടത്തിനു സമീപത്തായി പൊതു ശൗചാലയത്തില്‍ നിന്ന് ജലമെടുത്ത് കോഫീയും കൂള്‍ഡ്രിങ്സും വിറ്റ് ഒടുവില്‍ ഹെല്‍ത്ത് ഉദ്യോഗസ്ഥരും റവന്യു സ്പെഷ്യല്‍ സ്ക്വഡും ചേര്‍ന്ന് പിടികൂടിയ ഡിവൈഎഫ്ഐ നേതാവിന്റെ താല്‍ക്കാലിക കടയെ സംബന്ധിച്ച സംഭവം.
അയ്യപ്പനോട് അയിത്തമുള്ള ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡന്റും വിഷയത്തില്‍ ഭക്ത ജനങ്ങളോട് മാപ്പ് പറയണം. ശബരിമലയില്‍ എത്തുന്ന കോടിക്കണക്കിന് ഭക്തജനങ്ങള്‍ക്ക് മഞ്ഞപ്പിത്തവും മാറാ രോഗങ്ങളും സപ്ലൈ ചെയ്യുന്ന ഇടതു ജിഹാദികളുടെ കടകള്‍ അടച്ചു പൂട്ടാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകണമെന്നും അദേഹം ആവശ്യമെട്ടു.
മതിയായ യാത്ര സൗകര്യമോ അടിസ്ഥാന സൗകര്യമോ പോലും ഭക്തര്‍ക്ക് ഉറപ്പാക്കാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും കഴിഞ്ഞിട്ടില്ല. കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യന്നതിനും ശുദ്ധജലം ഉറപ്പു വരുത്തുന്നതിനും സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. ഉപയോഗ ശൂന്യമായ 6.65 ലക്ഷം ലിറ്റര്‍ അരവണ എവിടെ സംസ്കരിച്ചെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കണമെന്നും എന്‍. ഹരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: