കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്ത് വില്ല വാഗ്ദാനം ചെയ്ത പണം തട്ടിയെന്ന കേസ് കോടതിയ്‌ക്ക് പുറത്ത് ഒത്തുതീര്‍പ്പായെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍. ഇതേ തുടര്‍ന്ന് ഈ കേസില്‍ പരാതി നല്‍കിയ ആളെ കൂട്ടി കക്ഷിചേര്‍ത്ത് മറ്റൊരു ദിവസം വാദം കേള്‍ക്കുന്നതിനായി മാറ്റിവെച്ചതായി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് മുഹമ്മദ് നിയാസ് അറിയിച്ചു.
ശ്രീശാന്ത് ഈ കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍ന്നതായി അറിയിച്ചത്. കോടതി ശ്രീശാന്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
കണ്ണൂർ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലിന്റെ പരാതിയിലാണ് ശ്രീശാന്ത് ഉൾപ്പെടെ 3 പേർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാറും വെങ്കിടേഷ് കിനിയുമാണ് മറ്റ് പ്രതികൾ. വെങ്കിടേഷ് കിനിയുടെ ഭൂമിയിൽ നിർമ്മിക്കുന്ന വില്ല വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തന്റെ കൈയ്യിൽനിന്ന് വാങ്ങിയെന്ന് സരീഗ് പരാതിയിൽ പറയുന്നു.
എന്നാൽ നിർമാണം നടന്നില്ല. അതേ സ്ഥലത്ത് ശ്രീശാന്ത് കായിക അക്കാദമി തുടങ്ങുമെന്നും അതിൽ പങ്കാളിയാക്കാമെന്നും രാജിവും വെങ്കിടേഷും സരീഗിനെ അറിയിച്ചു. ശ്രീശാന്ത് നേരിട്ട് വിളിച്ച് ഇക്കാര്യത്തിൽ ഉറപ്പ് തന്നിരുന്നതായി സരീഗ് പറയുന്നു.എന്നാൽ ഇതിലും നടപടി ഉണ്ടായില്ലെന്ന് ആരോപിച്ചാണ് കണ്ണൂർ ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്. ശ്രീശാന്ത് അടക്കം മൂന്ന് പേർക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു.
തനിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങൾ ശ്രീശാന്ത് നിഷേധിച്ചിരുന്നു. കേസിലെ മറ്റ് പ്രതികള്‍ തന്നെ കുടുക്കിയതാകാമെന്ന് ശ്രീശാന്ത് പറയുന്നു. ക്രിക്കറ്റിനോട് താല്‍പര്യം കാട്ടി പ്രതികളിലൊരാള്‍ വന്നപ്പോള്‍ അല്‍പം പറഞ്ഞുകൊടുക്കു. പിന്നീട് മൂകാംബികയില്‍ ഒരു ക്രിക്കറ്റ് അക്കാദമി ആരംഭിക്കണമെന്നും അവര്‍ പറഞ്ഞു. പക്ഷെ അതിന് പിന്നില്‍ ഇങ്ങിനെ സാമ്പത്തിക തട്ടിപ്പ് നടക്കുമെന്ന് നിനച്ചിരുന്നില്ലെന്ന് മുന്‍കൂര‍് ജാമ്യാപേക്ഷയില്‍ ശ്രീശാന്ത് വിശദീകരിച്ചു. പണം തട്ടിയെന്ന പരാതി അടിസ്ഥാനരഹിlതമാണ് . പരാതിക്കാരനെ കണ്ടിട്ട് പോലുമില്ലെന്നും ശ്രീശാന്ത് പറഞ്ഞു. .ശ്രീശാന്തിനെതിരെ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച സരീഗുമായി നേരിട്ട് ബന്ധമില്ലെന്നും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടില്ലെന്നും ശ്രീശാന്തിന്റെ കുടുംബവും വിശദീകരിച്ചു.
പണം തട്ടിയെന്ന പരാതിയിൽ ശ്രീശാന്ത് ഉൾപ്പെടെ മൂന്നു പേർക്കെതിരെ കോടതി നിർദേശ പ്രകാരം കണ്ണൂർ പോലീസ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് (എഫ് ഐആര്‍ ) രജിസ്റ്റർ ചെയ്തിരുന്നു. ഇതോടെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസ് എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: