കൊച്ചി: ദേശീയ തല റോസ്ഗാര്‍ മേളയുടെ ഭാഗമായി കൊച്ചിയില്‍ നാളെ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഉച്ചയ്‌ക്ക് 2.30 മണി മുതല്‍ എറണാകുളം ഗോകുലം കോണ്‍വെന്ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് സഹമന്ത്രി എ. നാരായണസ്വാമി അധ്യക്ഷത വഹിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വൈകുന്നേരം നാല് മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പുതുതായി നിയമനം ലഭിച്ച 51,000ത്തിലധികം പേര്‍ക്കുള്ള നിയമനകത്തുകള്‍ വിതരണം ചെയ്യും. പുതിയതായി നിയമിതരായവരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയും ചെയ്യും.
കൊച്ചിയില്‍ നടക്കുന്ന റോസ്ഗാര്‍ മേളയില്‍ പങ്കെടുക്കുന്നവര്‍ പരിപാടിയുടെ തത്സമയ വെബ്കാസ്റ്റിന് സാക്ഷിയാകും. സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് തിരുവന്തപുരം മേഖല ചീഫ് കമ്മിഷണര്‍ മനോജ് കുമാര്‍ അറോറ സ്വാഗതം ആശംസിക്കും.
പോസ്റ്റ്ല്‍ വകുപ്പ്, ഇന്‍കം ടാക്‌സ് വകുപ്പ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ജി.സ്.ടി. വകുപ്പ്, കസ്റ്റംസ് വകുപ്പ്, പൊതു മേഖല ഇന്‍ഷുറന്‍സ് കമ്പിനികള്‍, ഐഐടി പാലക്കാട് എന്നിവിടങ്ങളിലേക്ക് തെരെഞ്ഞടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനകത്തുകള്‍ നല്‍കും. കേരളത്തില്‍ തിരുവനന്തപുരത്തും റോസ്ഗാര്‍ മേള സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ സഹമന്ത്രി ഡോ ഭാരതി പ്രവീണ്‍ പവാര്‍ പങ്കെടുക്കും.
രാജ്യത്തുടനീളം 37 സ്ഥലങ്ങളില്‍ തൊഴില്‍മേള നടക്കും. മേള കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും യുവാക്കള്‍ക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തില്‍ പങ്കാളിത്തത്തിനും അര്‍ത്ഥവത്തായ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനും ഉത്തേജകമായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: