തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പ് കേസില്‍ റിമാന്ഡിലായിലിരിക്കെ ദേഹാസ്വാസ്ഥ്യം നിമിത്തം ആശുപത്രിയിലായ എന്‍. ഭാസുരാംഗനെ ഡിസ്ചാര്‍ജ് ചെയ്തു. ഭാസുരാംഗനെ വീണ്ടും ജയിലിലേക്ക് മാറ്റി.
ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലായിരുന്നു ഭാസുരാംഗനെ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും ജയിലിലേക്ക് മാറ്റിയത്.
കണ്ടല ബാങ്കില്‍ മാസ നിക്ഷേപ പദ്ധതി ചിട്ടികളിലൂടെ ക്രമക്കേട് നടത്തി 51 കോടി രൂപയാണ് തട്ടിയത് . ബിനാമി പേരുകളില്‍ അക്കൗണ്ട് തുടങ്ങിയും പണം തട്ടി.
കണ്ടല സഹകരണ ബാങ്കില്‍ ഭാസുരാംഗന്റെ പേരില്‍ രണ്ട് അക്കൗണ്ടുകളിലായി 11,90,861 രൂപയും 92,42,544 രൂപയും നിക്ഷേപമായുണ്ട്. അഖില്‍ ജിത്തിന്റെ പേരില്‍ 1,50,48,564 രൂപയാണ് നിക്ഷേപമുളളത്. ഭാര്യ ജയകുമാരിയുടെ പേരില്‍ 42,87,345 രൂപയുണ്ട്. മകളുടെ പേരില്‍ 78,63,407 രൂപയുടേയും നിക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: