ലഖ്നൗ: ആദ്യന്തരമന്ത്രി അമിത് ഷായെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുലിന് കോടതി സമന്‍സ് അയച്ചു. ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പൂരിലെ എംപി-എംഎല്‍എ കോടതിയാണ് സമന്‍സ് അറിയിച്ചിരിക്കുന്നത്. ഡിസം. 16ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം.
2018ല്‍ കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അമിത് ഷായ്ക്ക് എതിരെ വിവാദ പരാമര്‍ശം നടത്തിയത്.
അമിത് ഷാ കൊലപാതകിയാണെന്നാണ് രാഹുല്‍ ആരോപിച്ചത്. സോഷ്യല്‍ മീഡിയയിലും ചാനലുകളിലും വന്നതോടെ ഇതിനെതിരെ ബിജെപി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന വിജയ് മിശ്രയാണ് പരാതി നല്‍കിയത്. 2018 ആഗസ്ത് നാലിന് കേസ് ഫയല്‍ ചെയ്തു. മൂന്ന് സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി.
രണ്ട് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രാഹുല്‍ ചെയ്തിരിക്കുന്നതെന്ന് മിശ്രയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് സന്തോഷ് കുമാര്‍ പാണ്ഡെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: