ചേര്ത്തല : ആലപ്പുഴ ജില്ല സ്കൂള് കലോത്സവത്തില് ഹയര് സെക്കന്ഡറി വിഭാഗം കവിത രചന മത്സരത്തില് ഒന്നാം സമ്മാനം നേടി കവിയും, ചലച്ചിത്ര ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന്റെ മകന് ആകാശ് രാജ്. കണ്ടമംഗലം എച്ച്എസ്എസിലെ പ്ലസ് വണ് വിദ്യാര്ത്ഥിയാണ്.
2022 ലെ ഏറ്റവും മികച്ച ബാലനടനുള്ള സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാര്ഡ്, വയലാര് അവാര്ഡ്, പൂവച്ചല് ഖാദര് അവാര്ഡ് എന്നീ പുരസ്കാരങ്ങള്ക്ക് പിന്നാലെയാണ് ആകാശിന് ഈ നേട്ടം. ‘അയാള് അപ്പോഴും പാടുകയായിരുന്നു’ എന്നായിരുന്നു കവിത രചനയുടെ വിഷയം.മലേഷ്യയില് വച്ചു നടക്കുന്ന വേള്ഡ് ടാലെന്റ് ഫോക്കസ് ഫെസ്റ്റില് ആകാശ് രാജ് പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: