ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം രൂപകല്പന ചെയ്തിരിക്കുന്നത് ഇന്ത്യയില്‍ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ശക്തമായ ഭൂമികുലുക്കത്തിന്റെ 50 മടങ്ങ് ശക്തിയുള്ള ഭൂമികുലുക്കമുണ്ടായാലും അതിജീവിക്കാവുന്ന കരുത്തോടെയാണ്. – പറയുന്നത് നൃപേന്ദ്രമിശ്രയാണ്. പ്രധാനമന്ത്രി മോദിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി.
അയോധ്യയിലെ പ്രധാനക്ഷേത്രത്തിന്റെ മതില്കെട്ടിന് പുറത്ത് ഏഴ് വ്യത്യസ്ത ക്ഷേത്രങ്ങള്‍ പണിതിട്ടുണ്ട്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഭൂമികുലുക്കത്തിന്റെ 50 മടങ്ങ് ശക്തിയുള്ള ഭൂമികുലുക്കമുണ്ടായാലും തകര്ന്നുവീഴാത്തത്ര ശക്തിയുള്ളതാണ് ഈ ഏഴ് ക്ഷേത്രങ്ങള്‍. -നൃപേന്ദ്ര മിശ്ര പറയുന്നു. എഎന്‍ഐ വാര്‍ത്താഏജന്‍സിക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ഇദ്ദേഹത്തിന്റെ ഈ പ്രതികരണം.
പ്രധാനമന്ത്രി മോദി അധികാരത്തില്‍ എത്തിയ 2014-15 കാലത്താണ് അയോധ്യയില്‍ ക്ഷേത്രമുയര്‍ത്താന്‍ ആകുമെന്ന സ്വപ്നമുണ്ടായത്. അതുവരെ അയോധ്യയില്‍ ക്ഷേത്രം ഉയരുമെന്ന് ആരും ചിന്തിച്ചിരുന്നില്ല.
ക്ഷേത്രനിര്‍മ്മാണത്തില്‍ ഇരുമ്പ് ഉപയോഗിച്ചിട്ടില്ല
3500 തൊഴിലാളികള്‍ രാപകലില്ലാതെ ജോലി ചെയ്യുന്നു. ഇപ്പോള്‍ പ്രധാന കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ജോലി നടക്കുന്നത്. ഇത് ഡിസംബറില്‍ പൂര്‍ത്തിയാവും. . പ്രധാന അയോധ്യക്ഷേത്രത്തില്‍ ഇരുമ്പ് കാര്യമായി ഉപയോഗിച്ചിട്ടില്ല. കാരണം ഇരുമ്പിന്റെ ആയുസ്സ് 94 -95 വര്‍ഷം വരെയാണ്. അയോധ്യ ക്ഷേത്രം അടുത്ത ആയിരം വര്‍ഷത്തേക്ക് ഒരു കുഴപ്പവും ഉണ്ടാകാത്ത രീതിയിലാണ് പണിതിരിക്കുന്നത്.- നൃപേന്ദ്രമിശ്ര പറയുന്നു.
അടിത്തറിയിലേക്കുള്ള നാല് ലക്ഷത്തില്‍പരം കല്ലുകള്‍ വന്നത് ഭാരതത്തിന്റെ ഗ്രാമങ്ങളില്‍ നിന്നും
നാല് ലക്ഷത്തിലധികം വരുന്ന കല്ലുകള്‍ വന്നത് ഇന്ത്യയിലെ അഞ്ച് ലക്ഷം ഗ്രാമങ്ങളില്‍ നിന്നാണ്. ആ കല്ലുകള്‍ കെട്ടിടത്തിന്റെ അടിത്തറയുണ്ടാക്കാനാണ് ഉപയോഗിച്ചത്. “രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുമെന്ന് എന്റെ തലമുറയില്‍പ്പെട്ടവരോ ഇപ്പോഴത്തെ തലമുറയില്‍പ്പെട്ടവരോ ഒരിയ്ക്കലും വിശ്വസിച്ചിരുന്നില്ല. ഒരു ക്ഷേത്രം പണിയാനുള്ള സാധ്യതയുണ്ടെന്ന സ്ഥിതി വന്നത് 2014-15 കാലത്താണ്. മോദി അധികാരത്തില്‍ വന്നതിന് ശേഷം മാത്രമാണ്. – അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: