മുംബയ്: അഗ്നിവീര്‍ പരിശീലനത്തിലുള്ള മലയാളി യുവതി മുംബൈയിലെ നാവികസേന ഹോസ്റ്റലില്‍ ജീവനൊടുക്കി. അപര്‍ണ നായര്‍ (20) ആണ് തിങ്കളാഴ്ച രാവിലെ ജീവനൊടുക്കിയതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ മുംബയ് മല്‍വാനി പൊലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചു.
ആത്മഹത്യ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പ്രാഥമിക പരിശീലനത്തിന് ശേഷം 15 ദിവസമായി മല്‍വാനിയിലെ ഹംലയില്‍ ഇന്ത്യന്‍ നാവിക സേന കപ്പലില്‍ പരിശീലനത്തിലായിരുന്നു അപര്‍ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: