കൊല്ലം: ഓയൂരിൽ നിന്നും അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയ അബിഗേലിനെ കണ്ടെത്തി. കുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. കൊല്ലം ആശ്രാമം മൈതനാത്ത് നിന്നായിരുന്നു കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ വൈദ്യപരിശോധനകൾക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് മാതാപിതാക്കളെ ഏൽപ്പിക്കും.
20 മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ വൈകീട്ടോടെയായിരുന്നു കുട്ടിയെ ആറ് വയസ്സുള്ള അബിഗേലിനെ കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ട് പോയത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. തടയാൻ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരൻ ജോനാഥ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പോലീസ് അന്വേഷണം തുടങ്ങി.
ഒരു പേപ്പർ തന്ന് അമ്മയ്‌ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവർ പറഞ്ഞതായി സഹോദരൻ പറയുന്നു. പെൺകുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ആൺകുട്ടി തടുക്കാൻ ശ്രമിച്ചപ്പോൾ കാർ പെട്ടെന്ന് മുന്നോട്ടെടുക്കുകയും ആൺകുട്ടി താഴെ വീഴുകയുമായിരുന്നു.
അതേസമയം പ്രതികൾക്കായി പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്. ആശ്രാമം മൈതാനി പരിസരത്തെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. കുട്ടിയെ എത്തിച്ച വാഹനത്തിൽതന്നെ പ്രതികൾ കടന്നു കളഞ്ഞുവെന്നാണ് സംശയിക്കുന്നത്. വാഹനപരിശോധനയും ഊർജ്ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക