ഡെറാഡൂണ്‍: ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ളദൗത്യം പുരോഗമിക്കുന്നു.
തുരങ്കത്തിന്റെ മുകള്‍ ഭാഗത്തുനിന്നുള്ള ഡ്രില്ലിങ് തുടരുകയാണ്. തൊഴിലാളികളുടെ അടുത്തെത്താന്‍ എണ്‍പത്തിയാറ് മീറ്റര്‍ ഡ്രില്ലിങ് നടത്തണം. ഇന്നലെ രാത്രിയോടെ മുപ്പത്തിയാറ് മീറ്റര്‍ ഡ്രില്ലിങ് പൂര്‍ത്തിയായി. മറ്റു തടസ്സങ്ങളില്ലെങ്കില്‍ രണ്ടു ദിവസത്തിനകം ഡ്രില്ലിങ് പൂര്‍ത്തിയാകുമെന്ന് നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മഹമൂദ് അഹ്മദ് പറഞ്ഞു. നിലവിലെ യന്ത്രത്തിന് 40-45 മീറ്റര്‍ തുരക്കാനാകും. ഡ്രില്ലിങ്ങിനായി രണ്ട് യന്ത്രങ്ങള്‍ കൂടി എസ്ജെവിഎന്‍എല്‍ എത്തിച്ചിട്ടുണ്ട്. യന്ത്രങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതിന് കൂടുതല്‍ സമയമെടുക്കും. 30നകം വെര്‍ട്ടിക്കല്‍ ഡ്രില്ലിങ് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ. മിശ്ര, ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല, പ്രധാനമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ സെക്രട്ടറി ശ്രീഹരി രഞ്ജന്‍ റാവു എന്നിവര്‍ ഇന്നലെ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: