Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണ്ടേ? നവ കേരള സദസ്സില്‍ പങ്കെടുപ്പിക്കുന്നത് കുട്ടികളുടെ അന്തസ്സ് തകര്‍ക്കും: ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2023, 01:36 am IST
in Kerala

കൊച്ചി: നവ കേരള സദസിന് സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിക്കാനും സ്‌കൂള്‍ ബസ് വിട്ടുകൊടുക്കാനുമുള്ള ഉത്തരവുകള്‍ ഉദ്യോഗസ്ഥര്‍ക്കു പറ്റിയ തെറ്റാണെന്നും ഉത്തരവുകള്‍ പിന്‍വലിച്ചെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എന്നാല്‍ ഈ ഉദ്യോഗസ്ഥര്‍ ആരെ പ്രീതിപ്പെടുത്താനാണ് നോക്കുന്നതെന്നും ഉത്തരവുകള്‍ തെറ്റാണെന്ന് സര്‍ക്കാര്‍ പറയുന്ന സ്ഥിതിക്ക് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണ്ടേയെന്നും ഹൈക്കോടതി ചോദിച്ചു.

ഇവര്‍ക്കെതിരേ നടപടിയെടുക്കാതെ സര്‍ക്കാര്‍ പിന്തുണയ്‌ക്കുന്നതെന്തിനാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആരാഞ്ഞു. സ്‌കൂള്‍ ബസുകള്‍ വിട്ടുകൊടുക്കണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കാസര്‍കോട് സ്വദേശി ഫിലിപ്പ് ജോസഫും സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം ഡിഡിയുടെ ഉത്തരവിനെതിരേ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസും നല്കിയ ഹര്‍ജികള്‍ പരിഗണിക്കവേയാണ് ഹൈക്കോടതി നിരീക്ഷണം.

ഈ ഉത്തരവുകള്‍ കുട്ടികളുടെ അന്തസ്സിനെ താഴ്‌ത്തിക്കെട്ടുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് കേരള വിദ്യാഭ്യാസ ചട്ട പ്രകാരമേ പ്രവര്‍ത്തിക്കാനാകൂയെന്ന് കോടതി ചൂണ്ടിക്കാട്ടി. എങ്ങനെയാണ് ഇവര്‍ക്ക് ഇത്തരം ഉത്തരവുകള്‍ നല്കാനാകുക? തെറ്റായ ഉത്തരവിറക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണ്ടേ? നടപടിയുണ്ടായില്ലെങ്കില്‍ ഭാവിയില്‍ ഇതാവര്‍ത്തിക്കും. ബസുകള്‍ വിട്ടുകൊടുക്കണമെന്നു പറയുന്നതിനെക്കാള്‍ ഗൗരവമുള്ള കാര്യമാണ് കുട്ടികളെ വിടണമെന്നു പറയുന്നത്. നാടിന്റെ അമൂല്യ സമ്പത്താണ് കുട്ടികള്‍. ബസുകള്‍ ചീത്തയായാല്‍ ഉപേക്ഷിക്കാം. കുട്ടികളെ അങ്ങനെ ചെയ്യാനാകുമോ? കുട്ടികളെ ചൂഷണം ചെയ്യുന്ന നടപടികള്‍ അംഗീകരിക്കാനാകില്ല. എന്നാല്‍ തെറ്റായ ഉത്തരവുകള്‍ പിന്‍വലിച്ചെന്നും തുടര്‍ നടപടി ആവശ്യമില്ലെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അശോക്. എം. ചെറിയാന്‍ വിശദീകരിച്ചു. തെറ്റായി ഉത്തരവിറക്കിയത് പരിശോധിക്കുമെന്നും വിശദീകരിച്ചു. ഇതു രേഖപ്പെടുത്തിയ സിംഗിള്‍ ബെഞ്ച് വിഷയത്തില്‍ കൂടുതലൊന്നും പറയുന്നില്ലെന്നും വ്യക്തമാക്കി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ നല്കണമെന്നും ഉത്തരവ് പറയുന്നു.

Tags: Kerala High courtNavakerala SadasStudentschildren
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

Kerala

ആനകളുടെ ഇരുമ്പ് ചങ്ങലകള്‍ മാറ്റണം: ഹൈക്കോടതി

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

India

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.