കോട്ടയം: ഗിരിദീപം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന 30-ാമത് ഗിരിദീപം അഖിലേന്ത്യാ ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബാള്‍ ആന്‍ഡ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോട്ടയം ഗിരിദീപം ബഥനി സ്കൂളിന് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ട്രിപ്പിള്‍ കിരീടം. ബാസ്കറ്റ്ബാളില്‍ ജനറല്‍ വിഭാഗത്തിലും സിബിഎസ്ഇ ഡിവിഷനുകളിലും വോളിബോളിലുമാണ് ഗിരിദീപത്തിന്റെ കിരീടം.
ആണ്‍കുട്ടികളുടെ ഓള് ഇന്ത്യ ഇന്റര്‍ സ്കൂള്‍ ഫൈനലില്‍ ആതിഥേയരായ ഗിരിദീപം ഫാ. ആഗ്നല്‍ സ്കൂള്‍ മുംബൈയെ (61-51) മറികടന്ന് ചാമ്പ്യന്മാരായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹോളി ക്രോസ് ആംഗ്ലോ ഇന്ത്യന്‍ എച്ച്എസ്എസ് തൂത്തുക്കുടി സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസ് തേവരയെ (77-64) പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.
സ്പോര്‍ട്സ് വിഭാഗം ആണ്‍കുട്ടികളുടെ ഫൈനലില്‍ നാടാര്‍ സരസ്വതി എച്ച്എസ്എസ് തേനിയെ (74-49) തോല്‍പ്പിച്ച് സെന്റ് എഫ്രേംസ് എച്ച്എസ്എസ് മാന്നാനം ചാമ്പ്യന്മാരായി.
ആണ്‍കുട്ടികളുടെ സിബിഎസ്ഇ ഡിവിഷനില്‍ ആതിഥേയരായ ഗിരിദീപം സെന്‍ട്രല്‍ സ്കൂള്‍ കുറവിലങ്ങാട് ഡി പോള്‍ പബ്ലിക് സ്കൂളിനെ പരാജയപ്പെടുത്തി (29-8) സിബിഎസ്ഇ ബാസ്ക്കറ്റ്ബോള്‍ കിരീടം സ്വന്തമാക്കി.
ആണ്‍കുട്ടികളുടെ വോളിബോള്‍ ഫൈനലില്‍ ഗിരിദീപം നേരിട്ടുള്ള സെറ്റുകള്‍ക്ക് എസ്ഡിവിഎച്ച്എസ്എസ് പേരാമംഗലത്തെ പരാജയപ്പെടുത്തിയാണ് ചാമ്പ്യന്മാരായത്.
കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യാഥിതി ആയി. മുന്‍ ഇന്ത്യന്‍ ബാസ്കറ്റ്ബാള്‍ ടീം ക്യാപ്റ്റന്‍ അന്വിന് ജെ. ആന്റണി വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: