ഹേഗ്: നെതര്‍ലാന്‍റ്സിനെ ഇസ്ലാം മുക്തമാക്കുമെന്ന് ആഹ്വാനം ചെയ്ത് തെരഞ്ഞെടുപ്പിനെ നേരിട്ട ഗീര്‍ട്ട് വില്‍ഡേഴ്സിന് വന്‍ജയം. 150 അംഗ സഭയില്‍ 37 സീറ്റുകള്‍ നേടിയ ഇദ്ദേഹത്തിന്റെ ഫ്രീഡം പാര്‍ട്ടിയാണ് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത്. മറ്റ് പാര്‍ട്ടികളെക്കൂടി കൂട്ടുപിടിച്ച് പ്രധാനമന്ത്രിയായി അധികാരത്തില്‍ ഏറാനാണ് ഗീര്‍ട്ട് വില്‍ഡേഴ്സിന്റെ ശ്രമം.
ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നും ആളുകള്‍ കുടിയേറുന്നത് നിര്‍ത്തുക, മുസ്ലിം പള്ളികള്‍ അടച്ചുപൂട്ടുക, ഖുറാന്‍ നിരോധിക്കുക തുടങ്ങിയവയാണ് ഇദ്ദേഹം നെതര്‍ലാന്‍റ്സുകാര്‍ക്ക് മുന്നില്‍ വെച്ച തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍. ആ രാജ്യക്കാര്‍ അത് ഏറ്റെടുത്തു. ഗീര്‍ട്ട് വില്‍ഡേഴ്സിന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യുകയും ചെയ്തു. ഇസ്ലാമിക തീവ്രവാദം കൊണ്ടും അവരുടെ തീവ്രനിലപാടുകള്‍ കൊണ്ടും പൊറുതിമുട്ടിയ ന്യൂസിലാന്‍റിന് പുതിയ പ്രതീക്ഷയായി മാറുകയായിരുന്നു ഗീര്‍ട്ട് വില്‍ഡേഴ്സ്. ഇദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ അത് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാം ശക്തികള്‍ക്ക് എതിരെ ഉയരുന്ന ചെറുത്തുനില്‍പിന്റെ ആദ്യത്തെ തിരിച്ചടിയായി അത് മാറും. ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളിലും ഇസ്ലാമിക തീവ്രവാദിത്തിനെതിരെ നാസി ശക്തികള്‍ ഉയര്‍ന്നുവരികയാണ്. ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങളുടെ കുടിയേറ്റം അവസാനിപ്പിക്കുക എന്നതാണ് ഇതിന് പരിഹാരമായി യൂറോപ്യന്‍ രാജ്യങ്ങള്‍ കാണുന്നത്. .
പ്രവാചകനിന്ദ നടത്തി എന്നതിന്റെ പേരില്‍ ബിജെപിയുടെ നൂപുര്‍ ശര്‍മ്മയെ വേട്ടയാടുമ്പോള്‍, നെതര്‍ലാന്‍റ്സില്‍ നിന്നും നൂപുര്‍ ശര്‍മ്മയ്‌ക്ക് പിന്തുണയുമായി ട്വീറ്റ് ചെയ്ത നേതാവാണ് ഗീര്‍ട്ട് വില്‍ഡേഴ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: