Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘എന്റെ മുകളിലേക്ക് ആളുകള്‍ വീണുകൊണ്ടിരുന്നു; ശ്വാസം കിട്ടാതെ ഞാന്‍ പിടഞ്ഞു….’

മേഘ ചന്ദ്ര by മേഘ ചന്ദ്ര
Nov 27, 2023, 01:40 am IST
in Kerala

കൊച്ചി: ആ നിമിഷത്തെ ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ല കുസാറ്റിലെ ഒന്നാം വര്‍ഷ ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥിയായ അദൈ്വത് സുധീര്‍. കാമ്പസില്‍ ടെക് ഫെസ്റ്റിന്റെ അവസാന ദിനത്തില്‍ ബോളിവുഡ് ഗായികയുടെ സംഗീത നിശ നടക്കാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് അദൈ്വതിനെ ആരോ തള്ളിയിട്ടത്.

‘പടിക്കെട്ടില്‍നിന്ന് വീണപ്പോള്‍ ശ്വസം നിലച്ചപോലെ തോന്നി. പിന്നീട് ഒരുപാട് പേര്‍ എന്റെ മുകളിലേക്കു വീഴുന്നതറിഞ്ഞപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലായില്ല. ശ്വാസമെടുക്കാന്‍ വല്ലാതെ പാടുപെട്ടു. മരണം മുന്നില്‍ക്കണ്ടു ഞാന്‍ പിടിഞ്ഞു.’ – കളമശേരി മെഡിക്കല്‍ കോളജിലെ എ വാര്‍ഡില്‍ കാലിനു പരിക്കേറ്റു കഴിയുന്ന അദൈ്വത് ജന്മഭൂമിയോടു പറഞ്ഞു. ‘അര മണിക്കൂറോളമാണ് അങ്ങനെ കിടന്നത്. ബോധം പോയിരുന്നില്ല. ചെവി അടഞ്ഞു,ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല. വലിയ കുലുക്കം അനുഭവപ്പെട്ടു.’ മരണവുമായി ഒളിച്ചുകളി നടത്തിയ നിമിഷങ്ങള്‍ വിവരിക്കുമ്പോള്‍ ഭീതിയില്‍ മുഖം മുറുകി.

പിന്നീട് ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെ സഹപാഠികള്‍ പറയുമ്പോഴാണ് അറിയുന്നത് തന്റെ മുകളില്‍ എട്ടു പേര്‍ ഉണ്ടായിരുന്നുവെന്ന്. ദുരന്തത്തില്‍ മരിച്ച അതുല്‍ തമ്പിയും ആന്‍ റുഫ്തയും സാറ തോമസും അദൈ്വതിന്റെ തൊട്ടടുത്താണ് നിന്നിരുന്നത്. നാലു പേരും പരിപാടിയുടെ സംഘാടക സമിതിയിലുണ്ടായിരുന്നു. നല്ല വൈബില്‍ നില്‍ക്കുമ്പോഴാണ് മഴയുടെ രൂപത്തില്‍ ദുരന്തമെത്തിയത്. ചങ്ക്്‌സ് ഇല്ലാത്ത കാമ്പസിലേക്ക് എങ്ങനെ തിരിച്ചുപോകുമെന്ന വിഷാദത്തിലാണ് അദൈ്വത്.

വില്ലനായത് മഴയും പടിക്കെട്ടുകളും
കൊച്ചി: നാല് കുടുംബങ്ങളുടെ പ്രതീക്ഷയും സ്വപ്‌നവുമാണ് കുസാറ്റിലെ ആ പടിക്കെട്ടില്‍ എന്നന്നേക്കുമായി അസ്തമിച്ചത്. ടെക് ഫെസ്റ്റിന്റെ സമാപന ദിനത്തില്‍ ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ സംഗീത സദസിന് നിമിഷങ്ങള്‍ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. കാമ്പസ് ഓഡിറ്റോറിയത്തിന്റെ അകത്തും പുറത്തുമായി ആയിരക്കണക്കിന് വിദ്യാര്‍ഥികളും കാണികളുമുണ്ടായിരുന്നു. അപ്പോഴാണ് മഴ പെയ്യുന്നതും പുറത്ത് നിന്നവര്‍ അകത്തേക്ക് തിക്കിത്തിരക്കിയെത്തിയതും.

എന്നാല്‍ പുറത്തുനിന്നവര്‍ അറിഞ്ഞിരുന്നില്ല താഴെ ഇത്രയും ഉയരത്തിലുള്ള പടിക്കെട്ടുകള്‍ ഉണ്ടാകുമെന്ന്്. കുത്തനെയുളള 12 പടികളിറങ്ങിയാണ് കുസാറ്റ് ഓഡിറ്റോറിയത്തിലേക്ക് കടക്കേണ്ടത്. പുറത്ത് നിന്ന് നോക്കുമ്പോള്‍ ഇവിടെ പടികളുണ്ടെന്ന് ആര്‍ക്കും മനസിലാകില്ല. ഗേറ്റിന്റെ തൊട്ടടുത്ത് എത്തിക്കഴിഞ്ഞാല്‍ മാത്രമാണ് അവിടെ കുത്തനെയുളള 12 പടികളുളള താഴ്ചയാണെന്ന് മനസിലാക്കുക. ഇരുട്ടും മഴയും ചേര്‍ന്നപ്പോള്‍ ഗേറ്റ് കടന്നെത്തിയവര്‍ തിക്കിലും തിരക്കിലുംപെട്ടു പടികളിലേക്കു വീണു. പുറകില്‍ നിന്നു വന്നവര്‍ മുന്നിലുളളവരുടെ മുകളിലായി വീണു. എന്നാല്‍ മഴയുടെ ശബ്ദവും പരിപാടി നടക്കുന്ന സ്ഥലത്തെ ശബ്ദവും കാരണം പുറകില്‍ ഉള്ളവര്‍ മുന്നില്‍ നടന്ന ദുരന്തമൊന്നും അറിഞ്ഞില്ല. മുന്നില്‍ വീണവരുടെമേല്‍ അവര്‍ മരണഭാരമായി മാറിക്കൊണ്ടിരുന്നു.

Tags: Cusat Tecfest Tragedy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാടിന്റെ നുന്നു മോള്‍ക്ക് കുറുമ്പത്തുരുത്ത് ഗ്രാമം കണ്ണീരോടെ യാത്രാമൊഴി നല്കി

Kerala

കുസാറ്റ്: പോലീസ് സുരക്ഷ വേണമെന്ന കത്ത് രജിസ്ട്രാര്‍ അവഗണിച്ചു!

Editorial

ഒഴിവാക്കാമായിരുന്ന മനുഷ്യ ദുരന്തം

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ കഴിഞ്ഞദിവസം ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട്
ജീവന്‍ പൊലിഞ്ഞ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ ഇന്നലെ സര്‍വകലാശാലയില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍
Kerala

കുസാറ്റ് ദുരന്തം: വീഴ്ചകള്‍ ഏറെ

Kerala

രക്ഷിതാക്കളുടെ കണ്ണീര്‍ മുഖ്യമന്ത്രി കാണണം: വി. മുരളീധരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാങ്ങോട് സൈനിക ക്യാമ്പിലെ കോടികളുടെ ആനക്കൊമ്പ് മോഷണത്തിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥനും ഭാര്യയുമെന്ന് സൂചന

അക്കിത്തത്തിന്റെ ദേവായനങ്ങള്‍

നരേന്ദ്ര മോദിയുടെ ഇടപെടല്‍: താൽക്കാലിക വെടിനിർത്തൽ സാധ്യത തെളിഞ്ഞു

കൊടുവള്ളി മുൻ എൽഡിഎഫ് എംഎൽഎ കാരാട്ട് റസാഖ് വീണ്ടും മുസ്‍ലിം ലീഗിലേക്ക്

താമസിക്കാനാളില്ലാതെ നശിക്കുമെന്ന വിഷമത്തിൽ വിദേശത്തുള്ള ഉടമ വാടകയ്‌ക്ക് നൽകിയ വീട്ടിൽ നടന്ന കൊലച്ചതി! കൂട്ട ആത്മഹത്യ മൂലം ആഡംബരവീട് സീൽ വെച്ചു

വോട്ടിനു മുൻപ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകും; ഏപ്രിൽമാസത്തിതും ഈ മാസം 31 മുതൽ വിതരണം ചെയ്യും

ദേവന്മാരുടെ പ്രീതിക്ക് വേണ്ടി ഓരോ ഭക്തനും ചെയ്യേണ്ടത്

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.