മുംബൈ: 26-11 മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ ശ്രീശ്രീ രവിശങ്കറും പങ്കെടുത്തു. മുംബൈയിലെ ഇന്ത്യാഗേറ്റിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
#NeverForget2611 | #WATCH | Mumbai: Maharashtra CM Eknath Shinde, Deputy CM Devendra Fadnavis, and Sri Sri Ravi Shankar attend the 'Global Peace Honours' event organised by Divyaj Foundation at the Gateway of India to pay tribute to the unsung heroes of 26/11. pic.twitter.com/URdI38CLbt
— ANI (@ANI) November 26, 2023
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് എന്നിവരും പങ്കെടുത്തു. മുംബൈ ഭീകരാക്രമണ സമയത്ത് ജീവനെ തൃണവല്‍ഗണിച്ച് പൊരുതിയ എന്നാല്‍ മാധ്യമവാര്‍ത്തകളില്‍ ഇടംപിടിക്കാത്ത താരങ്ങളെ ചടങ്ങില്‍ അനുമോദിച്ചിരുന്നു. മുംബൈ തീവ്രവാദി ആക്രമണത്തിന്റെ 15ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ നടന് ഷാരൂഖ് ഖാനും പങ്കെടുത്തിരുന്നു.
ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ് നാവിസിന്റെ ഫൗണ്ടേഷനായ ദിവ്യാജ് ഫൗണ്ടേഷനാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: