മിലാന്: ഇറ്റാലിയന്‍ സീരി എയില്‍ ഏറ്റവും പ്രായം കുറഞ്ഞ താരം കാല്പന്ത് തട്ടാനിറങ്ങി. 15 ദിവസവും 260 ദിവസവും മാത്രം പൂര്‍ത്തിയാക്കിയിട്ടുള്ള ഇറ്റലിയിലെ കൗമാരതാരം ഫ്രാന്‍ചെസ്കോ കമാര്ഡ ആണ് പുതിയ ചരിത്രതാരമായിരിക്കുന്നത്.
2021ല്‍ ബൊളോഗ്നയ്ക്കുവേണ്ടി ബൂട്ടുകെട്ടി തുടങ്ങിയ വിസ്ഡം അമേയുടെ റിക്കാര്‍ഡ് ആണ് കമാര്ഡ പിന്തള്ളിയത്. അന്ന് വിസ്ഡം അമേ ആദ്യമായി ലീഗ് മത്സരത്തിനിറങ്ങുമ്പോള്‍ 15 വയസ്സും 274 ദിവസവും പ്രായമെത്തിയിരുന്നു.
ഇന്നലെ നടന്ന ലീഗ് മത്സരത്തില്‍ ഫയോറെന്റീനയ്ക്കെതിരെ 83-ാം മിനിറ്റില്‍ പകരക്കാരനായാണ് കമാര്ഡ കളത്തിലിറങ്ങിയത്. ലൂക്ക ജോവിച്ചിന് പകരമായാണ് പുതുമുഖ താരത്തിന്റെ പ്രവേശം.
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എസി മിലാന് ഫയോറെന്റീനയെ തോല്‍പ്പിച്ചു. മൂന്നാം സ്ഥാനത്താണ് മിലാന്. ഒന്നാം സ്ഥാനത്ത് ഇന്റര്മിലാന് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: