തിരുവനന്തപുരം: ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിത്തില്‍ ഓസ്ട്രേലിയക്കെതിരെ രണ്ടാം ടി20യില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യക്ക് ബാറ്റിംഗ്. ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.
ഓസ്ട്രേലിയ രണ്ട് മാറ്റം വരുത്തിയിട്ടുണ്ട്. ജേസണ്‍ ബെഹ്രന്‍ഡോര്‍ഫിന് പകരം ആഡം സാംപയെ ടീമിലുള്‍പ്പെടുത്തി.ആരോണ്‍ ഹാര്ഡിക്കിന് പകരം സ്ഥാനം നഷ്ടമായി.
ഇന്ത്യന്‍ ടീം: റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), യഷസ്വി ജെയ്സ്വാള്‍, ഇഷാന് കിഷന്, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, റിങ്കു സിംഗ്, ശിവം ദുബെ, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, അവേശ് ഖാന്, മുകേഷ് കുമാര്‍.
ഓസ്ട്രേലിയ: സ്റ്റീവന്‍ സ്മിത്ത്, മാത്യൂ ഷോര്‍ട്ട്, ജോഷ് ഇന്‍ഗ്ലിസ്, മാര്‍കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, മാത്യു വെയ്ഡ്, സീന്‍ അബോട്ട്, നതാന്‍ എല്ലിസ്, ആഡം സാംപ, തന്‍വീര്‍ സംഗ.
കാര്യവട്ടത്തെ ആറാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണ് ഇന്നത്തേത്. ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് ഒരുക്കിയിട്ടുളളതെന്ന് ക്യൂറേറ്റര്‍ അറിയിച്ചു.വിശാഖപട്ടണത്ത് നടന്ന ആദ്യ ട്വന്റി 20യില്‍ രണ്ട് വിക്കറ്റിന് വിജയിച്ച ടീം ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: