Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗഗന്‍യാന്‍ ആളില്ലാ പരീക്ഷണം അടുത്ത ഏപ്രിലില്‍; ദൗത്യത്തില്‍ വ്യോമിത്ര റോബോട്ടിനെ ഉള്‍പ്പെടുത്തുമെന്ന് സോമനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2023, 03:43 pm IST
in Kerala, News, India

തിരുവനന്തപുരം: മനുഷ്യനെ ബഹിരാകാശത്ത് കൊണ്ടുപോകുന്ന ഐഎസ്ആര്‍ഒയുടെ സ്വപ്‌നപദ്ധതി ഗഗന്‍യാന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും മനുഷ്യനെ കൊണ്ടുപോകുന്നതിന് മുമ്പുള്ള അവസാനഘട്ട ആളില്ലാപരീക്ഷണം അടുത്തവര്‍ഷം ഏപ്രിലോടെ നടത്തുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. തുമ്പ വിഎസ്എസ്‌സിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഎക്‌സ് എന്നു പേരിട്ടിരിക്കുന്ന അവസാനഘട്ട ആളില്ലാ പരീക്ഷണ ദൗത്യത്തില്‍ വ്യോമിത്ര റോബോട്ടിനെ ഉള്‍പ്പെടുത്തും. ജിഎക്‌സ് മിഷന്‍ റോക്കറ്റിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി. ക്രൂ മൊഡ്യൂള്‍ അസംബ്ലി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഡിസംബറിനു മുന്‍പായി ക്രയോജനിക്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകും.

എസ്എസ്എല്‍വി ടെക്‌നോളജി സ്വകാര്യ മേഖലയ്‌ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നു. രണ്ടു മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കും. സ്വകാര്യ മേഖലയില്‍ നിര്‍മിക്കുന്ന പിഎസ്എല്‍വി എന്‍ 1 ന്റെ ലോഞ്ചിങ് അടുത്തവര്‍ഷം ഒക്ടോബറില്‍ നടക്കും. എസ്എസ്എല്‍വി ലോഞ്ച് പാഡ് നിര്‍മിക്കുന്നതിന് തമിഴ്‌നാട്ടില്‍ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ അവസാനഘട്ടത്തിലാണ്. ലോഞ്ച് പാഡിന്റെ ഡിസൈന്‍ ഉള്‍പ്പെടെ പൂര്‍ത്തിയായി. അടുത്ത മാസം അവസാനത്തോടെ ടെണ്ടര്‍ നല്കും.

ആദിത്യ എല്‍ 1 മിഷന്‍ അവസാന ഘട്ടത്തിലാണ്. ജനുവരി 7ന് പേടകം എല്‍വണ്‍ പോയിന്റില്‍ എത്തിച്ചേരും. ബഹിരാകാശരംഗത്തെ സ്വകാര്യ പങ്കാളിത്തം തൊഴിലവസരങ്ങളും ബിസിനസ് സാധ്യതകളും വര്‍ധിപ്പിക്കും. ഇന്ത്യയില്‍ അഞ്ചു കമ്പനികള്‍ നിലവില്‍ ഉപഗ്രഹങ്ങള്‍ നിര്‍മിക്കാനുള്ള പ്രാപ്തി നേടിയിട്ടുണ്ട്. ഭാവിയില്‍ ലോകത്തിനു വേണ്ടി ഉപഗ്രഹങ്ങള്‍ നിര്‍മിക്കുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റാന്‍ ഈ മേഖലയിലെ സ്വകാര്യ പങ്കാളിത്തം സഹായകരമാകുമെന്നും അനാവശ്യ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയാല്‍ മാത്രമേ ബഹിരാകാശമേഖല വളരൂവെന്നും സോമനാഥ് വ്യക്തമാക്കി.

 

Tags: ISROgaganyaan missionISRO Chairman SomanathGaganyaan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഗഗൻ യാൻ: ഭാരതത്തിന്റെ പാരച്യൂട്ട് പരീക്ഷണം വൻ വിജയമായി

India

പിഎസ്എൽവി പരാജയം; ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്, ഐഎസ്ആര്‍ഒയ്‌ക്ക് പുറത്ത് നിന്നൊരു സമിതി ഇതേക്കുറിച്ച് പഠിക്കും

India

എസ്എല്‍സിയില്‍ പ്രത്യേക റെയില്‍ ട്രാക്ക് നിര്‍മിക്കാന്‍ ഒരുങ്ങി ഐഎസ്ആര്‍ഒ

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് (ഇടത്ത്) പിഎസ് എല്‍വിയ്ക്ക് വേണ്ടിയുള്ള ഒരുക്കം (വലത്ത്)
India

ഇന്ത്യ തളരില്ല, രണ്ട് പിഎസ് എല്‍വികള്‍ പരാജയപ്പെട്ടാലും അടുത്ത പിഎസ്എല്‍വി വിക്ഷേപണം ജൂണില്‍; പരാജയം അന്വേഷിക്കാന്‍ ബാഹ്യഏജന്‍സിയും

India

500 കിലോമീറ്റര്‍ അകലെയുള്ള ശത്രുനീക്കം വരെ പകര്‍ത്തുന്ന പ്രതിരോധ ഉപഗ്രഹം ‘അന്വേഷ’യെ ഇല്ലാതാക്കാന്‍ പിഎസ്എല്‍വിയെ അട്ടിമറിച്ചത് കേരളത്തിലോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.