തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നാണ് നിർദ്ദേശം.
ജില്ലകളിലെ നഗരപരിധിയിലും തീരമേഖലകളിലും ഡെങ്കിപ്പനി വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് നീക്കം. പകർച്ചപ്പനി പ്രതിരോധം ചർച്ച ചെയ്യുന്നതിനായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിന്റേതാണ് നിർദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: