കൊച്ചി: നവകേരള യാത്രക്കായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന്റെ ഇരുവശങ്ങളിലുമായി ദേശീയപതാക കെട്ടിയിരിക്കുന്നത് ഫ്ലാഗ് കോഡ് – 2002 ന്റെ നഗ്നമായ ലംഘനമാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്. പ്രഫുല്‍കൃഷ്ണന്‍. ഫ്ലാഗ് കോഡനുസരിച്ച് വാഹനത്തിന്റെ മുന്നില്‍ മധ്യത്തിലോ മുന്‍വശത്ത് വലതു ഭാഗത്തോ ദേശീയ പതാക ഉപയോഗിക്കാം.
ഇവിടെ മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയില്‍ ദേശീയപതാകയെ അപമാനിച്ചിരിക്കുകയാണ്. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍, കേന്ദ്ര ആഭ്യന്തരവകുപ്പു സെക്രട്ടറി, ഗതാഗത വകുപ്പു സെകട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയതായി അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: