കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങി. ലോക്പാല്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സിബിഐ അന്വേഷണം.
പ്രഥമിക അന്വേഷണത്തിനിടെ സിബിഐക്ക് കുറ്റാരോപിതയെ അറസ്റ്റ് ചെയ്യാനോ, പരിശോധ നടത്താനോ കഴിയില്ല. എന്നാല്‍ രേഖകള്‍ പരിശോധിക്കാനും ചോദ്യം ചെയ്യാനും സാധിക്കും.
ലോക്പാലിന്റെ നിര്‍ദ്ദേശാനുസരണമുളള അന്വേഷണമായതിനാല്‍ റിപ്പോര്‍ട്ട് ലോക്പാലിന് സമര്‍പ്പിക്കും.വ്യവസായി ദര്ശന് ഹിരാനന്ദാനിയില്‍ നിന്ന് പണം വാങ്ങി പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചുവെന്നതാണ് മഹുവ മൊയ്ത്രയ്ക്കെതിരെയുളള കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: