ശ്രീനഗർ: രജൗരി ഏറ്റുമുട്ടലിൽ സുപ്രധാന പങ്ക് വഹിച്ച ഇന്ത്യൻ ആർമിയുടെ നായയ്ക്കും പരിശീലകനും ആദരം. സൈന്യത്തിന്റെ ഡൊമിനോ എന്ന നായയ്ക്കും പരിശീലകനായ ലാൻസ് നായിക് ലക്കി കുമാറിനെയുമാണ് നോർത്തേൺ ആർമി കമൻഡേഷൻ കാർഡ് നൽകി ആദരിച്ചത്.
ധീരതയ്ക്കും വിശിഷ്ടമായ സേവനത്തിനും വീരകൃത്യങ്ങൾക്കും സൈന്യം നൽകുന്ന അവാർഡാണ് കമൻഡേഷൻ കാർഡ്. ഡൊമിനോയുടെ മിടുക്കാണ് കലക്കോട്ട് പ്രദേശത്ത് ഒളിച്ചിരുന്ന ഭീകരരെ കണ്ടെത്താൻ കാരണമായതെന്ന് ആർമി ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്നലെയാണ് രജൗരിയിൽ 31 മണിക്കൂർ നീണ്ട ഏറ്റുമുട്ടൽ അവസാനിച്ചത്. ദൗത്യത്തിൽ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. രണ്ട് കൊടും ഭീകരരെ വധിക്കാനും സൈന്യത്തിനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: