തിരുവനന്തപുരം: സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം ഉദ്യോഗസ്ഥരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണന് ഉണ്ണിത്താന് പറഞ്ഞു. ഫെറ്റോയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്കിനോടനുബന്ധിച്ച് സമരപ്രഖ്യാപന കണ്വെന്ഷന് തിരുവനന്തപുരം അധ്യാപക ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം സമ്പൂര്‍ണ തകര്‍ച്ചയുടെ വക്കിലാണ്. കെഎസ്ആര്‍ടിസിയെയും കെഎസ്എഫ്ഇയെയും പോലെ യൂണിവേഴ്സിറ്റികളും തകര്‍ച്ചയുടെ വക്കിലാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 18 ശതമാനം ക്ഷാമബത്തയാണ് കുടിശികയായിരിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് പിരിച്ചെടുക്കാനുള്ള കോടികളുടെ നികുതി കുടിശികയാണ്. ഇത് സര്‍ക്കാരിന്റെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
നികുതി പിരിച്ചെടുക്കാന്‍ ചുമതലപ്പെട്ട ജിഎസ്ടി വകുപ്പ് മേധാവിയെ നവകേരള സദസിന് സ്പോണ്‍സര്‍മാരെ കണ്ടെത്താനുള്ള ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഇതിലൊന്നും പ്രതിഷേധിക്കാന്‍ ഇടതു സര്‍വീസ് സംഘടനകള്ക്കാകുന്നില്ല. ദല്‍ഹിയില്‍ കര്‍ഷക സമരത്തിന് പോയവര്‍, കേരളത്തില്‍ കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നത് കണ്ടതായിപ്പോലും നടിക്കുന്നില്ല. ആത്മഹത്യ ചെയ്യുന്ന കര്‍ഷകരും പെന്‍ഷനുവേണ്ടി സമരം ചെയ്യുന്ന വൃദ്ധരുമാണ് പിണറായി സര്‍ക്കാരിന്റെ കാലത്തെ കേരളത്തിന്റെ യഥാര്‍ത്ഥ പരിച്ഛേദമെന്നും ഉണ്ണികൃഷ്ണന് ഉണ്ണിത്താന് പറഞ്ഞു.
ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ.ജയകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിന്റെ സര്‍വീസ് ചരിത്രത്തില്‍ ഇന്നുവരെയുണ്ടായിട്ടില്ലാത്ത വിധം പ്രതിസന്ധിയാണ് പിണറായി സര്‍ക്കാരിന്റെ ഭരണകാലത്ത് ഉണ്ടായിരിക്കുന്നതെന്ന് ജയകുമാര്‍ പറഞ്ഞു. ആര്‍ആര്‍കെഎംഎസ് ദേശീയ വൈസ്പ്രസിഡന്റ് പി.സുനില്‍കുമാര്‍, എന്‍ടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാര്‍, എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍.രമേശ്, ജനറല്‍ സെക്രട്ടറിമാരായ എ.പ്രകാശ്, സി.കെ.ജയപ്രസാദ്, പ്രസ് വര്‍ക്കേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് ബി.മനു, പിഎസ്സി എംപ്ലോയീസ് സംഘ് പ്രസിഡന്റ് ടി.എന്‍.പ്രദീപ് കുമാര്‍, ജനറല്‍ സെക്രട്ടറി ആര്.ഹരികൃഷ്ണന്, എന്‍ടിയു വൈസ്പ്രസിഡന്റ് എസ്.ശ്യാംലാല്‍, പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന സെക്രട്ടറി കെ.കെ.ശ്രീകുമാര്‍, യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍, ഫെറ്റോ ജില്ലാപ്രസിന്റ് എസ്.വിനോദ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: