മുംബൈ : മുംബൈ വിമാനത്താവളം ബോംബുവച്ച് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം അയച്ച കിളിമാനൂര്‍ സ്വദേശി ഫെബിന്‍ഷായ്ക്ക് (23) തീവ്രവാദ ബന്ധമില്ലെന്ന് വിലയിരുത്തല്‍. ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് വലിയ തുക നഷ്ടമായതിനെ തുടര്‍ന്നാണ് ഭീഷണി സന്ദേശം അയച്ചതെന്നാണ് ഫെബിന് മുംബൈ ഭീകര വിരുദ്ധ സേനയ്ക്ക് നല്കിയ മൊഴിയില്‍ പറയുന്നത്.
ആദ്യം ചോദ്യം ചെയ്തതില്‍ മൊബൈല്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നാണ് മൊഴി നല്‍കിയത്. പിന്നീട് സാമ്പത്തിക നഷ്ടം ഉണ്ടായതിനെ തുടര്‍ന്ന് ബാധ്യതതീര്ക്കുന്നതിന് വേണ്ടിയാണ് അത്തരത്തില്‍ ഭീഷണിപ്പെടുത്തിയതെന്നും ഫെബിന് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 11.06നാണ് മുംബൈ വിമാനത്താവളത്തിലെ കസ്റ്റമര്‍ കെയര്‍ ഐഡിയില്‍ ഇ മെയില്‍ സന്ദേശം ലഭിച്ചത്. ഒരു ദശലക്ഷം യുഎസ് ഡോളര്‍ 48 മണിക്കൂറിനുള്ളില്‍ നല്‍കിയില്ലെങ്കില്‍ വിമാനത്താവളം ബോംബ് വച്ചു തകര്‍ക്കുമെന്നായിരുന്നു ഭീഷണി. വിമാനത്താവള അധികൃതര്‍ ഇത് സഹര്‍ പോലീസ് സ്റ്റേഷന് കൈമാറി. അവരത് മുംബൈ ഭീകരവിരുദ്ധ സ്ക്വാഡിനു നല്കി.
അന്വേഷണത്തില്‍ കേരളത്തില്‍നിന്നാണ് സന്ദേശം ലഭിച്ചതെന്ന് മനസിലായതോടെ കേരളാ പോലീസ് മേധാവിയുമായി സംസാരിക്കുകയും മഹാരാഷ്ട്ര എടിസ് കിളിമാനൂരിലെത്തി ഫെബിന്‍ഷായെ ചോദ്യം ചെയ്യുകയായിരുന്നു.
തന്റെ ഐഫോണ്‍ ഹാക്ക് ചെയ്തുവെന്നാണ് ഫെബിന് ആദ്യം പോലീസിനെ അറിയിച്ചത്. പിന്നീടാണ് സ്റ്റോക്ക് മാര്‍ക്കറ്റില്‍ വീട്ടുകാര്‍ അറിയാതെ പണം നിക്ഷേപിച്ച് വലിയ തുക നഷ്ടപ്പെട്ടു. അത് തീര്‍ക്കുന്നതിനായാണ് ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്ന് ഫെബിന് സമ്മതിച്ചത്. ഇടത്തരം കുടുംബമാണ് ഫെബിന്റേത്. പ്രാഥമിക അന്വേഷണത്തില്‍ തീവ്രവാദ ബന്ധം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വീട്ടിലെ ഇന്റര്‍നെറ്റ് കണക്ഷന് ഉപയോഗിച്ചാണ് ഇ മെയില്‍ അയച്ചത്. ഐപി വിലാസം മറയ്ക്കാന്‍ വിപിഎന്‍ ഉപയോഗിച്ചിട്ടില്ല. സാധാരണ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ പോലീസില്‍നിന്ന് രക്ഷപ്പെടാന്‍ വിപിഎന്‍ ഉപയോഗിക്കാറുണ്ട്. ഫെബിനു മറ്റു ലക്ഷ്യങ്ങളിലെന്ന നിഗമനത്തിലെത്താന്‍ കാരണം ഇതാണെന്ന് പൊലീസ് പറയുന്നു. ഇയാളെ മുംബൈയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. നേരത്തെ ക്രിമിനല്‍ കേസുകളിലൊന്നും ഉള്‍പ്പെടാത്തയാളാണ് ഫെബിനെന്ും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബിബിഎ ബിരുദമുള്ള ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നാണ് പോലീസിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായത്. ഫെബിന്‍ഷായെ മുംബൈ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഇന്ന് ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കും. ശേഷം ട്രാന്‍സിറ്റ് വാറന്റ് വാങ്ങി മുംബൈയിലേക്ക് കൊണ്ടുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: