ജയ്പൂര്‍ : രാജസ്ഥാന് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്. 200 മണ്ഡലങ്ങളില്‍ 199 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക. കരണ്‍പൂര്‍ എന്നൊരു മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി മരണപ്പെട്ടതിനാല്‍ ഇവിടത്ത മാത്രം തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.
രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് ബിജെപിക്കും കോണ്‍ഗ്രസ്സിനും ഏറെ നിര്‍ണായകമാണ്. ഭരണം പിടിച്ചെടുക്കാനാണ് ബിജെപിയുടെ ശ്രമമെങ്കില്‍, സഖ്യകക്ഷികളുടെ സഹായത്തോടെയെങ്കിലും കഴിഞ്ഞ തവണത്തെപ്പോലെയെങ്കിലും ഭരണം നിലനിര്‍ത്താനാണ് കോണ്‍ഗ്രസ്സിന്റെ നീക്കം. 5.26 കോടി ജനങ്ങളാണ് ഇന്ന് ബൂത്തിലെത്തുക.
2018 തിരഞ്ഞെടുപ്പില്‍ ആകെയുള്ള 200 സീറ്റില്‍ 100 സീറ്റുമാത്രമാണ് കോണ്‍ഗ്രസ് നേടിയതെങ്കിലും അശോക് ഗഹ്ലോതിന് മുഖ്യമന്ത്രിയാവാന്‍ സാധിച്ചത് തിരഞ്ഞെടുക്കപ്പെട്ട 13 സ്വതന്ത്രരില്‍ 10 പേരും പിന്തുണച്ചതിനാലാണ്. പിസിസി അധ്യക്ഷനായിരുന്ന സച്ചിന് പൈലറ്റ് ചെറുപ്പക്കാര്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കാനായി സീറ്റ് നിഷേധിച്ചവരായിരുന്നു ഇവര്‍. ഗഹ്ലോട്ട് -പൈലറ്റ് അധികാരത്തര്‍ക്കത്തില്‍ സ്വതന്ത്രര്‍ ഗഹ്ലോട്ടിനെ പിന്തുണച്ചതോടെ പൈലറ്റിന്റെ മുഖ്യമന്ത്രിമോഹം പൊലിഞ്ഞു. ഇത്തവണ ഇങ്ങനെ സീറ്റുനിഷേധിക്കപ്പെട്ട ഏഴുപേര്‍ വിമതരായി മത്സരിക്കുന്നുണ്ട്. ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയുണ്ടാവുകയാണെങ്കില്‍ കഴിഞ്ഞതവണത്തേതുപോലെ ഇവരുടെ പിന്തുണ ആര്‍ക്ക് എന്നത് നിര്‍ണായകമാവും.
രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി വോട്ടര്‍മാര്‍ക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ‘രാജസ്ഥാന് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചിരിക്കുന്നു പ്രായപൂര്‍ത്തിയായ എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ആദ്യമായി വോട്ട് ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് എന്റെ ആശംസകള്‍ എന്നായിരുന്നു പ്രധാനമന്ത്രി എക്സില്‍ കുറിച്ചത്. ശനിയാഴ്ച രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ആറ് മണി വരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയ. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: