ആലപ്പുഴ: ഒമ്പത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 11 വര്‍ഷം തടവും ഒരുലക്ഷം പിഴയും. 57-കാരൻ ബാബുവിനെയാണ് ചേര്‍ത്തല ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പിഴയടക്കാത്ത സാഹചര്യത്തില്‍ ഒരു വര്‍ഷംകൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
2022 ഏപ്രില്‍ 15-നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അപ്പുപ്പനൊപ്പം പോകവേ ഇടവഴിയില്‍ വച്ച് പ്രതി കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയതായാണ് കേസ്. വീട്ടിലെത്തിയ കുട്ടി വിവരം അമ്മൂമ്മയോട് പറയുകയും ജോലി സ്ഥലത്തായിരുന്ന കുട്ടിയുടെ അമ്മ വിവരമറിഞ്ഞെത്തി പോലീസില്‍ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: