മുംബൈ : മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് പറഞ്ഞയാള്‍ തിരുവനന്തപുരം സ്വദേശി. മുംബൈ ഭീകര വിരുദ്ധ സംഘടന ഇയളെ കസ്റ്റഡിയിലെടുത്ത് മുംബൈയിലേക്ക് കൊണ്ടുപോയി.
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2 ബോംബ് വെച്ച് തകര്ക്കുനെന്ന് ഇ മെയില്‍ വഴിയാണ് ഇയാള്‍ ഭീഷണി മുഴക്കിയത്.
ഒരു മില്ല്യര്‍ ഡോളറിന്റെ ബിറ്റ് കോയിന് നല്കിയാല് ആക്രമണം നടത്താതിരിക്കാം. അല്ലെങ്കില്‍ ടെര്‍മിനല്‍ 2 തകര്‍ത്തു കളയുമെന്നുമാണ് ഭീഷണി മുഴക്കിയത്. മുംബൈ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ മെയിലിലേക്ക് വ്യാഴാഴ്ചയാണ് ഭീഷണി സന്ദേശം അയച്ചത്.
ഐപിസി സെക്ഷന്‍ 385, 505(1)(ബി) എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം സ്വദേശിയാണ് ഭീഷണിക്ക് പിന്നിലെന്ന് കണ്ടെത്തിയത്. മുംബൈയില്‍ എത്തിച്ച ഇയാളെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്നും മുംബൈ എടിഎസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: