ടെൽഅവീവ്: സ്ത്രീകളും കുട്ടികളും അടങ്ങുന്ന 13 ബന്ദികളെ വൈകുന്നേരം നാലു മണിയോടെ മോചിപ്പിക്കുമെന്ന് ഹമാസ്. ഇസ്രയേൽ 39 തടവുകാരെ ഇന്ന് കൈമാറും. നാല് ദിവസത്തിനുള്ളിൽ കരാർ പ്രകാരമുള ബന്ദികളെ പരസ്പരം കൈമാറിയേക്കും.
കഴിഞ്ഞ ഒന്നര മാസത്തിൽ കൂടുതലായി തുടരുന്ന ഏറ്റുമുട്ടലിനൊടുവിൽ നാല് ദിവസത്തെ വെടിനിർത്തലിനാണ് ഖത്തറിന്റെ മദ്ധ്യസ്ഥതയിൽ നടന്ന യോഗത്തിൽ തീരുമാനമെടുത്തത്. യോഗത്തിൽ ഇസ്രയേലും ഹമാസും വെടിനിർത്തലിന് സമ്മതം മൂളുകയായിരുന്നു.
വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ ഏഴ് മണി മുതലാണ് വെടിനിർത്തൽ ആരംഭിച്ചത്. ഇന്ന് വൈകുന്നേരം നാല് മണിയോടുകൂടി ബന്ദികളാക്കിയവരെ കൈമാറുമെന്നാണ് ലഭിക്കുന്ന വിവരം. വരുന്ന നാല് ദിവസങ്ങൾക്കുളളിൽ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കുക.
അതേസമയം, വെടിനിർത്തൽ ആരംഭിക്കുന്നതിന് മണിക്കൂറുകൾ മുൻപ് ഗാസയിലെ ആശുപത്രിയിൽ ഇസ്രയേൽ ബോംബിട്ടു. ഇസ്രയേൽ ജയിലിൽ കഴിയുന്ന പാലസ്തീനികളെയും വിട്ടുനൽകുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി അറിയിച്ചു. ഹമാസ് ബന്ദികളെ പാർപ്പിച്ചിരിക്കുന്ന സങ്കേതങ്ങൾ അന്താരാഷ്ട്ര റെഡ്ക്രോസ് കമ്മിറ്റി സന്ദർശിക്കണമെന്ന് നിർദിഷ്ട വെടിനിർത്തൽ കരാറിൽ പറയുന്നുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഇന്ധനം അടക്കമുള്ള അവശ്യവസ്തുക്കളടങ്ങിയ 200 ഓളം ട്രക്കുകൾ ഗാസയിൽ എത്തുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: