ദുബായ് : പതിനഞ്ചാമത് അബുദാബി ആർട്ട് മേളയ്‌ക്ക് തുടക്കമായി. നവംബർ 21-ന് അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മേള ഉദ്ഘാടനം ചെയ്തു. അബുദാബി ആർട്ട് നവംബർ 26 വരെ നീണ്ട് നിൽക്കും.
സന്ദർശകർക്ക് നവംബർ 22 മുതൽ മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. മനാരാത് അൽ സാദിയത്തിൽ വെച്ചാണ് അബുദാബി ആർട്ട് സംഘടിപ്പിക്കുന്നത്. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് ഈ മേള സംഘടിപ്പിക്കുന്നത്.
ഇത്തവണത്തെ അബുദാബി ആർട്ട് മേളയിൽ പുതിയതായി മുപ്പത്താറ് ഗാലറികളാണ് പങ്കെടുക്കുന്നത്. ഇതോടെ ആകെ 90 ഗാലറികളോടെ അബുദാബി ആർട്ട് മേളയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മേളയായി പതിനഞ്ചാമത് പതിപ്പ് മാറുമെന്ന് അധികൃതർ അറിയിച്ചു.
ഇത്തവണ ഇതാദ്യമായി ജോർജിയ, മെക്സിക്കോ, ബ്രസീൽ, സിങ്കപ്പൂർ, ചിലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഗാലറികൾ അബുദാബി ആർട്ട് മേളയിൽ പങ്കെടുക്കുന്നുണ്ട്. യുഎഇയുടെ തന്നത് കലാസൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: