പത്തനംതിട്ട: ലക്ഷങ്ങളുടെ ഫണ്ട് തട്ടിപ്പ് കേസിൽ ആരോഗ്യവകുപ്പ് ജീവനക്കാരൻ അറസ്റ്റിൽ. നിലയ്ക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന 16.40 ലക്ഷം രൂപയാണ് തട്ടിയത്. സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
അട്ടത്തോട് സ്വദേശി രമേശനാണ് അറസ്റ്റിലായത്. നിരവധി തവണ സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട് ഇയാൾ പണം തട്ടിയെടുക്കുകയായിരുന്നു. പെരുനാട് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: