വയനാട്: പേരിയയിൽ വനപാലകരെ ആക്രമിച്ച് കടന്നുകളഞ്ഞ നായാട്ട് സംഘത്തിന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. പുള്ളിമാന്റെ ഇറച്ചിയുമായി എത്തിയ വാഹനം വനപാലകർ തടഞ്ഞിരുന്നു. എന്നാൽ വാഹനം വനപാലകരെ തട്ടിയിട്ട ശേഷം കടന്നു കളഞ്ഞു.
പിന്നാലെ വാഹനം ബൈക്കിൽ പിന്തുടർന്ന് വനപാലകർ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സംഭവത്തിൽ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പേരിയ ചന്ദനത്തോട് ഭാഗത്ത് നിന്നും വേട്ടയാടിയ പുള്ളിമാന്റെ ജഡവും കണ്ടെത്തിയിട്ടുണ്ട്.
വെടിവെച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മാനിന്റെ അവശിഷ്ടങ്ങൾ ലഭിച്ചത്. സംഭവത്തിൽ പോലീസും വനം വകുപ്പും കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: