തൃശൂർ: ഏകാദശി ദിനത്തിൽ ഗുരുവായൂരപ്പനെ കാണാനെത്തിയത് പതിനായരക്കണക്കിന് ഭക്തജനങ്ങൾ. ഉദയാസ്തമയ പൂജയോടെ ഏകാദശി പൂജകൾക്ക് തുടക്കമായി. പുലർച്ചെ ക്ഷേത്രത്തിൽ കാഴ്ച ശീവേലിക്ക് ശേഷം കൊമ്പൻ ഇന്ദ്രസെൻ സ്വർണക്കോലം ഏന്തി എഴുന്നള്ളി. ബൽറാം ഗുരുവായൂരപ്പന്റെ ചിത്രം ഏന്തിയാണ് നീങ്ങിയത്. ഗോപികണ്ണൻ മഹാലക്ഷിയുടെ ചിത്രമാണ് വഹിച്ചത്.
ഗജരാജൻ ഗുരുവായൂർ കേശവന് സ്മരാണാഞ്ജലി അർപ്പിച്ചു. ശ്രീവത്സം ഇന്ദ്രസെൻ പ്രതിമയ്‌ക്ക് മുന്നിലായി തുമ്പിക്കൈ ഉയർത്തി പ്രണാമം അർപ്പിച്ചു. കൊമ്പനാകളായ രവികൃഷ്ണനും വിഷ്ണുവും പറ്റാനകളായി സ്ഥാനം നിർവഹിച്ചു. കിഴക്കൂട്ടം അനിയൻ മാരാരുടെ മേളമാണ് അകമ്പടിയായി ഒപ്പമുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: